വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം വാഴാനി കൺവെൻഷൻ സെന്റർ യാഥാർഥ്യത്തിലേക്ക്. കൺവെൻഷൻ സെന്റർ നിർമ്മാണത്തിനായി 24 സെന്റ് സ്ഥലം ജലസേചന വിഭാഗം ക്വാർട്ടേഴ്സിനു സമീപം അണക്കെട്ടിനു മുൻവശത്തായി അനുവദിച്ചു. ഇതിന്റെ അടങ്കൽ പുതുക്കി കൺവെൻഷൻ സെന്റർ യാഥാർഥ്യമാക്കുന്നതിനുളള നടപടി സ്വീകരിക്കുമെന്ന് സേവ്യർ ചിറ്റിലപ്പിളളി എം.എൽ.എ. വ്യക്തമാക്കി. ഇതിനു പുറമെ വാഴാനി ഉദ്യാനത്തിൽ സംഗീത ജലധാര സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് എം.എൽ.എ. പറഞ്ഞു. വാഴാനി കൺവെൻഷൻ സെന്ററിനായി എട്ട് വർഷം മുന്നെ ആസ്തി വികസന ഫണ്ടിൽനിന്നും വടക്കാഞ്ചേരിയുടെ അന്നത്തെ എം.എ…
വാഴാനി റോഡിലെ എങ്കക്കാട്ടെ വീട്ടിൽ നിന്നാണ് 8 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും മറ്റുംകളവ് പോയത്. ഇന്ന് രാവിലെ വീട് തുറന്നുകിടക്കുന്നത് കണ്ട തൊഴിലാളികളാണ് വീട്ടുകാരെ വിവരമറിയിച്ചത്. വീടിനകത്തെ അലമാരകൾ തകർത്ത് കവർച്ചക്കാർ സ്വർണം, രണ്ട് എൽഇഡി ടിവികൾ, ബാത്റൂം ഫിറ്റിങ്ങുകൾ എന്നിവ മോഷ്ടിച്ചു. വടക്കാഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വടക്കാഞ്ചേരി വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഗ്രൂപ്പിൽ അംഗമാകാം 👇 https://chat.whatsapp.com/DJqr0YravnI7T7msM8KXO8
സിപിഎമ്മിനു വേണ്ടി ചെറുതുരുത്തിയില്‍ എത്തിച്ച പണമാണിത്. ഇതിനു പിന്നില്‍ നേരിട്ട് ഇടപെടുന്ന പ്രധാനപ്പെട്ടയാള്‍ ഷൊർണൂർ നഗരസഭാ ചെയർമാൻ എം ആര് മുരളിയാണ്. തനിക്ക് ലഭിച്ച രഹസ്യവിവരമാണ് ഇതെന്നും അനില്‍ അക്കര മാധ്യമങ്ങളോട് പറഞ്ഞു. പണം കൊണ്ടു വന്നത് ചേലക്കരയിലെ പട്ടികജാതി കോളനികളില്‍ വിതരണം ചെയ്യാനാണ്. കരുവന്നൂര്‍ കേസിലെ പ്രതികളുടെ ഉറ്റ ചങ്ങാതിയാണ് പിടിയിലായ ജയന്. ചേലക്കരയിലെ കോളനികളില്‍ സിപിഎം പണവും മദ്യവും ഒഴുക്കുകയാണ് ചെറുതുരുത്തിയിലെ ജ്യോതി എഞ്ചിനീയറിങ് കോളജിനോട് ചേര്‍ന്ന് ഒരു മന്ത്രിയുടെ സുഹൃത്ത് താമസിക്കുന്നുണ്ട്. അവിടെയാണ് സിപിഎമ്മിന്റെ ഫണ്ട…
തെരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിവന്നിരുന്ന വാഹന പരിശോധനയിലാണ 25 ലക്ഷം രൂപ പിടിയിലായത്. ചെറുതുരുത്തി കലാമണ്ഡലത്തിന് മുൻപിലാണ് ഷോർണൂർ കുളപ്പുള്ളി സ്വദേശികൾ സഞ്ചരിച്ചിരു കാറിൽ നിന്നാണ് രാവിലെ 9:30 ഓടെ പണം കണ്ടെത്തിയത്. പണത്തിന് രേഖകളില്ലാത്തതിനാൽ സ്ക്വാഡ് പണവും വാഹനവും കസ്റ്റടിയിലെടുത്തു. വടക്കാഞ്ചേരി വാർത്തകൾ മുടങ്ങാതെ വാട്സാപ്പിൽ ലഭിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് പ്രൂപ്പിൽ അംഗമാകാം 👇 https://chat.whatsapp.com/DJqr0YravnI7T7msM8KXO8
ചേലക്കര ഉപതിരഞ്ഞെടുപ്പ്; മദ്യക്കടത്ത് തടയുന്നതിനായി എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കി ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ചേലക്കര മണ്ഡലത്തിൽ എക്സൈസ് വകുപ്പ് വ്യാപകമായി വാഹന പരിശോധനകൾ നടത്തി. ഇന്ന് വൈകുന്നേരം മുതൽ തിരഞ്ഞെടുപ്പ് ദിനമായ 13 ന് 6 മണി വരെ മണ്ഡലത്തിൽ മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുള്ളതിനാലാണ് ഈ നടപടി. പ്രധാനമായും നിയോജക മണ്ഡലാതിർത്തിയിലെ പ്രധാന റോഡുകളിലാണ് പരിശോധന നടന്നത് തിരഞ്ഞെടുപ്പ് ദിനങ്ങളിൽ മണ്ഡലത്തിൽ മദ്യമെത്തുന്നത് തടയുന്നതിനായ് പ്രത്യേക സ്ക്വാഡുകളായാണ് പരിശോധന നടക്കുന്നത്. മുഴുവൻ അതിർത്തി പ്രദേശങ്ങളിലും സ്റ്റാറ്റിക് സർ…
മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിൽ ആർ.എസ്.ബി.വൈ. പദ്ധതിക്ക് കീഴിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത: പ്ലസ്ടു സയൻസും ഡി.എം.എൽ.ടി. അല്ലെങ്കിൽ എം.എൽ.ടി. പ്രായപരിധി 40 വയസ്സ്. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസൽരേഖകളും പകർപ്പുകളും സഹിതം നവംബർ 16-ന് നെഞ്ചുരോഗാശുപത്രി സൂപ്രണ്ട് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം . വടക്കാഞ്ചേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ അംഗമാവുക👇 https://chat.whatsapp.com/DJqr0YravnI7T7msM8KXO8
കുട്ടഞ്ചേരി സ്വദേശി നാരായണൻകുട്ടിയാണ് (79) മരിച്ചത്. രാവിലെ 7 മണിക്ക് കുട്ടഞ്ചേരി പാടത്തിന് സമീപത്തായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നാരായണൻകുട്ടിയെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ തൃശ്ശൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . വീഡിയോ വാർത്ത കാണാം 👇
Social Plugin