വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം വാഴാനി കൺവെൻഷൻ സെന്റർ യാഥാർഥ്യത്തിലേക്ക്. കൺവെൻഷൻ സെന്റർ നിർമ്മാണത്തിനായി 24 സെന്റ് സ്ഥലം ജലസേചന വിഭാഗം ക്വാർട്ടേഴ്‌സിനു സമീപം അണക്കെട്ടിനു മുൻവശത്തായി അനുവദിച്ചു. ഇതിന്റെ അടങ്കൽ പുതുക്കി കൺവെൻഷൻ സെന്റർ യാഥാർഥ്യമാക്കുന്നതിനുളള നടപടി സ്വീകരിക്കുമെന്ന് സേവ്യർ ചിറ്റിലപ്പിളളി എം.എൽ.എ. വ്യക്തമാക്കി. ഇതിനു പുറമെ വാഴാനി ഉദ്യാനത്തിൽ സംഗീത ജലധാര സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് എം.എൽ.എ. പറഞ്ഞു. വാഴാനി കൺവെൻഷൻ സെന്ററിനായി എട്ട് വർഷം മുന്നെ ആസ്തി വികസന ഫണ്ടിൽനിന്നും വടക്കാഞ്ചേരിയുടെ അന്നത്തെ എം.എൽ.എ. ആയിരുന്ന സി.എൻ. ബാലകൃഷ്ണൻ ഒരു കോടി രൂപ അനുവദിച്ചിരുന്നു. ഫണ്ട് അനുവദിക്കുക മാത്രമല്ല ടെൻഡർ നടപടികളും പൂർത്തീകരിച്ചു. തുടർന്നാണ് ഇതിനായി സ്ഥലം വിട്ടു നൽകേണ്ട ജലസേചന വിഭാഗം സമ്മതപത്രം നൽകാതെ തടസ്സവാദം ഉന്നയിച്ചത്.

0 അഭിപ്രായങ്ങള്‍