വാഴാനി റോഡിലെ എങ്കക്കാട്ടെ വീട്ടിൽ നിന്നാണ് 8 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും മറ്റുംകളവ് പോയത്. ഇന്ന് രാവിലെ വീട് തുറന്നുകിടക്കുന്നത് കണ്ട തൊഴിലാളികളാണ് വീട്ടുകാരെ വിവരമറിയിച്ചത്. വീടിനകത്തെ അലമാരകൾ തകർത്ത് കവർച്ചക്കാർ സ്വർണം, രണ്ട് എൽഇഡി ടിവികൾ, ബാത്റൂം ഫിറ്റിങ്ങുകൾ എന്നിവ മോഷ്ടിച്ചു. വടക്കാഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
വടക്കാഞ്ചേരി വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഗ്രൂപ്പിൽ അംഗമാകാം 👇https://chat.whatsapp.com/DJqr0YravnI7T7msM8KXO8


0 അഭിപ്രായങ്ങള്‍