ചേലക്കരമണ്ഡലത്തിലേക്ക് മദ്യവുമായെത്തുന്നവർ സൂക്ഷിക്കുക; ചിലപ്പോൾ നിങ്ങൾ എക്സൈസിൻ്റെ പിടിയിലകപ്പെട്ടേക്കാം.

ചേലക്കര ഉപതിരഞ്ഞെടുപ്പ്; മദ്യക്കടത്ത് തടയുന്നതിനായി എക്സൈസ് വകുപ്പ് പരിശോധന ശക്തമാക്കി

ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ചേലക്കര മണ്ഡലത്തിൽ എക്സൈസ് വകുപ്പ് വ്യാപകമായി വാഹന പരിശോധനകൾ നടത്തി. ഇന്ന് വൈകുന്നേരം മുതൽ തിരഞ്ഞെടുപ്പ് ദിനമായ 13 ന് 6 മണി വരെ മണ്ഡലത്തിൽ മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുള്ളതിനാലാണ് ഈ നടപടി.

പ്രധാനമായും നിയോജക മണ്ഡലാതിർത്തിയിലെ പ്രധാന റോഡുകളിലാണ് പരിശോധന നടന്നത് തിരഞ്ഞെടുപ്പ് ദിനങ്ങളിൽ മണ്ഡലത്തിൽ മദ്യമെത്തുന്നത് തടയുന്നതിനായ് പ്രത്യേക സ്ക്വാഡുകളായാണ് പരിശോധന നടക്കുന്നത്. മുഴുവൻ അതിർത്തി പ്രദേശങ്ങളിലും സ്റ്റാറ്റിക് സർവലൻസ് ടീം 24 മണിക്കൂർ തുടർച്ചയായി പരിശോധന നടത്തുന്നതിന് പുറമെയാണ് എക്സൈസിൻ്റെയും പോലീസിൻ്റെയും പരിശോധനകൾ.

വടക്കാഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.പി.മധുവിൻ്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർമാരായ മനോജ് കുമാർ, പ്രവീൺ തുടങ്ങിയവരും പരിശോധനക്ക് നേതൃത്വം നൽകി.

അടുത്ത ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

വടക്കാഞ്ചേരി വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുക👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍