ഇന്ന് 416 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 416 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 112 പേർ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് 123 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 51 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 204 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 35 ഐടിബിപി ജീവനക്കാർ, 1 സിഐഎസ്എഫ്, 1 ബിഎസ്എഫ് ജവാൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം- 129, ആലപ്പുഴ- 50, മലപ്പുറം- 41, പത്തനംതിട്ട- 32, പാലക്കാട് -28, കൊല…
കൊവിഡ്; രാജ്യത്തിന് ഇന്ന് പ്രതീക്ഷയുടെ ദിനം! രാജ്യത്ത് കൊവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൊവാക്സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങൾക്ക് ഇന്ന് തുടക്കമാകും. പാറ്റ്ന എയിംസിലെ അഞ്ചംഗ സമിതിയുടെ നേതൃത്വത്തിലാണ് പരീക്ഷണം നടക്കുന്നത്. അതേസമയം, - രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ കൂടുതൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ബീഹാറിലെ പാറ്റ്നയ്ക്ക് പുറമെ ഉത്തർപ്രദേശും ഇന്ന് മുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
സ്വർണക്കടത്ത് കേസിൽ പ്രതികളെ സംരക്ഷിക്കുന്ന പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജനതാദള്‍ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോര്പ്പറേഷന് മുന്നില്‍ പ്രതിക്ഷേധ സമരം നടത്തി.. ജനതാദള്‍ ജില്ലാ പ്രസിഡന്റ് അഡ്വ. മനോജ് ചിറ്റിലപ്പിള്ളി സമരം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ജോസ്മോന് കൊള്ളന്നൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ.k.k രാമദാസ്, യുവ ജനദാദള്‍ ജില്ലാപ്രസിഡന്റ് ഷെബിന്‍ വാഴപ്പിള്ളി സുരേഷ് കുഴുപ്പിൽ , എന്നിവര്‍ പങ്കെടുത്തു..... Date 08/07/2020
തൃശൂര്‍ ജില്ലയില്‍ 27 പേര്‍ക്ക് കൂടി കോവിഡ്; 29 പേര് രോഗമുക്തര്‍ ജില്ലയില്‍ വ്യാഴാഴ്ച (ജൂലൈ 09) 27 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 29 പേര് രോഗമുക്തരായി. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഇതില്‍ 3 പേര് ആരോഗ്യപ്രവര്‍ത്തകരാണ്. ചെന്നൈയില്‍ നിന്ന് വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയിലുളള 2 മുരിയാട് സ്വദേശികള്‍ (59, സ്ത്രീ, 28, പുരുഷന്), നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട വേളൂക്കര സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തക (28, സ്ത്രീ), അന്നമനട സ്വദേശിയായ ആരോഗ്യപ്രവര്‍ത്തക (34, സത്രീ), സ്വക…
✒കോവിഡ്-19 സൃഷ്ടിച്ച പ്രതിസന്ധി കാരണം വിവിധ ഗൾഫ് നാടുകളിൽനിന്ന് ഇതുവരെയായി തിരിച്ചെത്തിയത് 1.82 ലക്ഷം മലയാളികൾ. ഇതിൽ ഏറിയപങ്കും തൊഴിൽ നഷ്ടപ്പെട്ടവരോ വേതനം വെട്ടിക്കുറയ്ക്കപ്പെട്ടവരോ ആണ്. മലയാളികൾ ഏറെയുള്ള യു.എ.ഇ., സൗദി എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പേർ തിരിച്ചെത്തിയത്. ജൂലായ് ഏഴിന് രാത്രിവരെയുള്ള നോർക്ക റൂട്ട്സിന്റെ കണക്കനുസരിച്ച് യു.എ.ഇ.യിൽനിന്ന് 87,342 പേരും സൗദി അറേബ്യയിൽ നിന്ന് 24,893 പേരുമാണ് മടങ്ങിയെത്തിയത്. ചൊവ്വാഴ്ച വരെയുള്ള കണക്കനുസരിച്ച് തിരിച്ചെത്തിയവർ 1,81,771 പേരാണ്. ഈയാഴ്ച അവസാനത്തോടെ ഇത് 1.90 ലക്ഷമാകുമെന്നാണ് അനുമാനം. കു…
വടക്കാഞ്ചേരി:സ്വർണ്ണ കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമമിറ്റിയുടെ നേതൃത്തിൽ പ്രതിഷേധ പ്രകടനവും തുടർന്ന് മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു.പ്രതിഷേധ യോഗംയു.ഡി എഫ് ചെയർമാൻ എൻ.എ.സാബു ഉദ്ഘാടനം ചെയ്തു.അഡ്വ;സി വിജയൻ അദ്ധ്യക്ഷത വഹിച്ചു.എ.എസ് ഹംസ,ടി.വി സണ്ണി,ജയൻ മംഗലം,നാസർമങ്കര,ഓ.ആർ.രാമചന്ദ്രൻ ,ബിജു കൃഷ്ണൻ,ജി.ഹരിദാസ്.എ.ജെ അഗസ്റ്റിൻ,അയ്പ്പൻ കോർമാത്ത്എന്നിവർ പ്രസംഗിച്ചു
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകെണ്ട് പൂമല പറമ്പായിൽ പിണറായിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡൻ്റ് ജിജോ കുരിയൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻ്റ് ജിബി ജോസഫ്, പഞ്ചായത്ത് മെമ്പർ TC ഗിരീഷ്, ജോ ജോകുരിയൻ, KJ ജെറി, സ്റ്റാലിൻ ജോസ്, സന്തോഷ് അബ്രാഹം, ജിസിൻ ജോസ്, ടോം സിബി, അനുപ് സെബസ്റ്റൻ, ജോബി ജോർജ് എന്നിവർ നേതൃത്വം കൊടുത്തു.
Social Plugin