ഇന്ന് 416 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 204 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം

ഇന്ന് 416 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 204 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 416 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 112 പേർ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇന്ന് 123 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 51 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 204 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 35 ഐടിബിപി ജീവനക്കാർ, 1 സിഐഎസ്എഫ്, 1 ബിഎസ്എഫ് ജവാൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം- 129, ആലപ്പുഴ- 50, മലപ്പുറം- 41, പത്തനംതിട്ട- 32, പാലക്കാട് -28, കൊല്ലം- 28, കണ്ണൂർ -23, എറണാകുളം -20 , തൃശൂർ- 17, കാസർഗോഡ് -17, കോഴിക്കോട് -12, ഇടുക്കി -12, കോട്ടയം -7 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

തിരുവനന്തപുരം 5, ആലപ്പുഴ 24, കോട്ടയം 9, ഇടുക്കി 4, എറണാകുളം 4, തൃശൂർ 19, പാലക്കാട് 8, മലപ്പുറം 18, വയനാട് 4, കണ്ണൂർ 14, കാസർകോട് 3, എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

24 മണിക്കൂറിനകം 11693 സാംപിളുകൾ പരിശോധിച്ചു. നിരീക്ഷണത്തിലുള്ളത് 184112 പേരാണ്. ഇതിൽ 3517 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. ഇന്ന് 472 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

193 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍