വടക്കാഞ്ചേരി: ശക്തമായ വേനൽ മഴ ലഭിച്ചിട്ടും വാഴാനി ഡാമിലെ ജലനിരപ്പ് കാര്യമായി ഉയരാത്തത് ആശങ്കയ്ക്ക് ഇടയാക്കുന്നു. കഴിഞ്ഞ വർഷത്തെ ഇതേ ദിവസത്തെ അപേക്ഷിച്ച് 1.06 മീറ്റർ അധികം ജലനിരപ്പ് കുറഞ്ഞത് (ഇന്നത്തെ ജലനിരപ്പ് 47.97 മീറ്റർ, കഴിഞ്ഞ വർഷം 49.03 മീറ്റർ) ഡാമിന്റെ സംഭരണ ശേഷിയെക്കുറിച്ചുള്ള ഭീതി വർദ്ധിപ്പിക്കുന്നു. സംഭരണ ശേഷിയിലും വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് - കഴിഞ്ഞ വർഷം 3.50 Mm³ ആയിരുന്നത് ഇപ്പോൾ 2.79 Mm³ ആണ്. വേനൽ മഴ ശക്തമായി തുടരുന്നതിനാൽ താൽക്കാലികമായി കുടിവെള്ള ക്ഷാമത്തിന് സാധ്യതയില്ലെങ്കിലും, ഡാമിലെ ജലനിരപ്പ് ഇങ്ങനെ കുറഞ്ഞു നിൽക്കുന്ന…
വടക്കാഞ്ചേരി: നഗരസഭയിലെ 17-ാം ഡിവിഷനിൽ മങ്കര ചേപ്പലക്കോട് (അട്ടിപ്പറമ്പ്) ഭാഗത്ത് ഇന്നലെ രാത്രി വാഴക്കൊമ്പൻ ഇറങ്ങിയത് ജനങ്ങളെ ഭീതിയിലാഴ്ത്തി. ജനവാസ മേഖലയോട് ചേർന്നാണ് ' ആനയെത്തിയത്. രാത്രി 8:30 ഓടെയാണ് സംഭവം. നാട്ടുകാർ കൂട്ടംകൂടി ബഹളം വെച്ചും പടക്കം പൊട്ടിച്ചും ആനയെ കാടുകയറ്റാൻ ശ്രമം നടത്തി. വിവരമറിഞ്ഞ് വാഴാനിയിൽ നിന്നെത്തിയ വനംവകുപ്പ് ജീവനക്കാരും നാട്ടുകാരോടൊപ്പം ചേർന്ന് ഏറെ സമയമെടുത്താണ് ആനയെ കാട്ടിലേക്ക് തുരത്തിയത്. ആന കാര്യമായ കൃഷിനാശങ്ങളൊന്നും വരുത്തിയില്ലെങ്കിലും, ജനങ്ങളുടെ ഭയം അകറ്റുന്നതിനും സ്വര്യവിഹാരം ഉറപ്പാക്കുന്നതിനും മങ്കര മ…
വടക്കാഞ്ചേരി: ബാല്യകാല സൗഹൃദങ്ങളിലൂടെ സമൂഹത്തിൽ സൗഹൃദം വളർത്തുകയും അവരെ അക്ഷരങ്ങൾക്ക് ലഹരിയാക്കുകയും ചെയ്യണമെന്ന് പ്രശസ്ത കവി വി. മധുസൂദനൻ നായർ അഭിപ്രായപ്പെട്ടു. വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പബ്ലിക്ക് ലൈബ്രറിയിൽ വി.കെ. നാരായണ ഭട്ടതിരി സ്മൃതി പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കളിയിടങ്ങൾ നഷ്ടപ്പെട്ടുവരുന്ന കുട്ടികളിൽ സംസ്കാരത്തിൻ്റെ മഹത്വം ബോധ്യപ്പെടുത്തുകയും അവരുടെ ഭാവനയ്ക്ക് ചിറകുകൾ നൽകുകയും വേണം. അക്ഷരങ്ങളുടെ ലോകം അവർക്ക് ലഹരിയായി മാറണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 11,111 രൂപയും പുസ്തകവും പ്രശസ്തി ഫലകവും അടങ്ങുന്ന വി.കെ…
സംസ്ഥാനത്തെ പ്രമുഖ അഭിഭാഷകനായ ബിഎ ആളൂർ അന്തരിച്ചു.വൃക്കസംബന്ധമായ രോഗങ്ങളെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. ഏറെ ചർച്ചയായ പല കേസുകളിലും പ്രതികൾക്ക് വേണ്ടി വാദിച്ചത് വഴിയാണ് ആളൂർ വക്കീൽ കൂടുതൽ പ്രശസ്തി നേടിയത്. സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിക്ക് വേണ്ടിയും ജിഷ വധക്കേസിലെ പ്രതിക്ക് വേണ്ടിയും ഹാജരായത് ആളൂർ ആയിരുന്നു. ഓട്ടുപാറ ഇനി സ്മാർട്ട് ആകും! വിലക്കുറവിൻ്റെ പെരുമഴ മെയ് 2 മുതൽ! ' വടക്കാഞ്ചേരി: കാത്തിരിപ്പിന് വിരാമം! നിങ്ങളുടെ പ്രിയപ്പെട്ട സ്മാർട്ട് ബസാർ ഇനി ഓട്ടുപാറയിലും! ഓട്ടുപാറ ബസ് സ…
ഗുരുവായൂർ ദേവസ്വത്തിലെ വിവിധ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് (KDRB) നേരത്തെ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. നേരത്തെ ഏപ്രിൽ 28 ആയിരുന്ന അവസാന തീയതി 2025 മെയ് 12 (തിങ്കൾ, വൈകുന്നേരം 5 മണി വരെ) ആയി പുതുക്കിയിട്ടുണ്ട്. ഹിന്ദുമതത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് എൽ.ഡി. ക്ലാർക്ക്, ഹെൽപ്പർ, സാനിറ്റേഷൻ വർക്കർ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ 424 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട വിധം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ recruitment.kdrb.kerala.gov.in വഴി വൺടൈം …
ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി മോദി. ഇന്ത്യൻ സൈന്യത്തിൽ പൂർണ വിശ്വാസമുണ്ടെന്നും പഹൽഗാം ഭീകരാക്രമണത്തിന് ഉചിതമായ മറുപടി നൽകണമെന്നും മോദി സേന തലവന്മാരോട് ആവശ്യപ്പെട്ടു. ഇന്ത്യൻ സൈന്യം എന്ത് തരത്തിലുള്ള മറുപടി നൽകണമെന്നും സമയവും സ്ഥലവും അവർ തീരുമാനിക്കുമെന്നും മോദി വെളിപ്പെടുത്തി. രാജ്യം യുദ്ധത്തിലേക്കോ? നമസ്കാരം വടക്കാഞ്ചേരി 🙏🏻 കാത്തിരിപ്പിന് വിരാമം.. സ്മാർട്ട് ബസാർ ഇനി മുതൽ വടക്കാഞ്ചേരി ഓട്ടുപാറയിലും 💥 മെയ് 2- ന് പ്രവർത്തനം ആരംഭിക്കുന്നു* എല്ലാ ദിവസവും എല്ലാ സാധനങ്ങളും ഏറ്റവും കുറഞ്ഞ വില…
മാനന്തവാടി: വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിൽ വടക്കനാട് പച്ചാടി വനമേഖലയിൽ അപൂർവ്വമായ വെള്ളമാൻകുഞ്ഞിനെ കണ്ടെത്തി. മൂടൽമഞ്ഞിൽ കുളിച്ചുനിന്ന ഈ മനോഹര കാഴ്ച പ്രദേശവാസിയാണ് പകർത്തിയത്. വയനാട്ടിൽ ഇത്തരമൊരു ആൽബിനോ മാൻകുഞ്ഞിനെ കണ്ടെത്തുന്നത് ഇത് ആദ്യമാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ബന്ദിപ്പൂർ, മുതുമല വനങ്ങളോട് അതിരിടുന്ന വയനാട്ടിലെ വനങ്ങളിൽ പതിനായിരക്കണക്കിന് മാനുകൾ വസിക്കുന്നുണ്ടെങ്കിലും, വെളുത്ത നിറത്തിലുള്ള ഒരു മാൻകുഞ്ഞിനെ കാണുന്നത് അത്യപൂർവ്വമാണ്. സമൂഹമാധ്യമങ്ങളിൽ ഈ ദൃശ്യം അതിവേഗം പ്രചരിക്കുകയാണ്. എന്താണ് ആൽബിനോ മാനുകൾ? സാധാരണ മാന…
Social Plugin