മാനന്തവാടി: വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിൽ വടക്കനാട് പച്ചാടി വനമേഖലയിൽ അപൂർവ്വമായ വെള്ളമാൻകുഞ്ഞിനെ കണ്ടെത്തി.
ബന്ദിപ്പൂർ, മുതുമല വനങ്ങളോട് അതിരിടുന്ന വയനാട്ടിലെ വനങ്ങളിൽ പതിനായിരക്കണക്കിന് മാനുകൾ വസിക്കുന്നുണ്ടെങ്കിലും, വെളുത്ത നിറത്തിലുള്ള ഒരു മാൻകുഞ്ഞിനെ കാണുന്നത് അത്യപൂർവ്വമാണ്. സമൂഹമാധ്യമങ്ങളിൽ ഈ ദൃശ്യം അതിവേഗം പ്രചരിക്കുകയാണ്.
എന്താണ് ആൽബിനോ മാനുകൾ?
സാധാരണ മാനുകൾ തന്നെയാണ് വെള്ള മാനുകളും. എന്നാൽ ഇവയുടെ ശരീരത്തിന് നിറം നൽകുന്ന മെലാനിൻ എന്ന വർണ്ണകത്തിന്റെ ജനിതകപരമായ വ്യതിയാനം കാരണം നിറം വെളുത്തതായി മാറുന്നു. ഇത് ഒരുതരം ജനിതക രോഗാവസ്ഥയാണ്. പുള്ളിപ്പുലികളിൽ നിന്ന് കരിമ്പുലികൾ ഉണ്ടാകുന്നതും സമാനമായ അവസ്ഥയിലാണ്. രാജ്യത്ത് തന്നെ വളരെ കുറച്ച് വെള്ള മാനുകൾ മാത്രമേയുള്ളൂ.
വെള്ള മാനുകൾ നേരിടുന്ന വെല്ലുവിളികൾ
വെളുത്ത നിറം വനത്തിനുള്ളിൽ ഈ മാനുകൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇരപിടിയൻ മൃഗങ്ങൾക്ക് ഇവയെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. കടുവകളും കാട്ടുനായ്ക്കളും ധാരാളമുള്ള വയനാട്ടിലെ വനത്തിൽ ഈ മാൻകുഞ്ഞിന് അതിജീവനം ദുഷ്കരമാകും. കൂടാതെ, ശത്രുക്കളുടെ ശ്രദ്ധ പെട്ടെന്ന് ആകർഷിക്കുമെന്നതിനാൽ മാൻകൂട്ടങ്ങൾ പോലും ഈ കുഞ്ഞിനെ അകറ്റി നിർത്താൻ സാധ്യതയുണ്ട്.
വന്യജീവിയായതിനാലും കുഞ്ഞായതിനാലും വനംവകുപ്പിന് ഇതിനെ കാടിറക്കി സംരക്ഷിക്കാനാവില്ല. അതിനാൽത്തന്നെ ഈ വെള്ളമാൻകുഞ്ഞിന്റെ അതിജീവന സാധ്യത കുറവാണ്. എങ്കിലും, ജൈവവൈവിധ്യത്താൽ സമ്പന്നമായ വയനാട്ടിലെ വനത്തിൽ ഇങ്ങനെയൊരു അപൂർവ്വ ജീവിയുടെ സാന്നിധ്യം കൗതുകകരമായ ഒരു കാഴ്ചയാണ്. വനംവകുപ്പ് ഈ മാൻകുഞ്ഞിനെ നിരീക്ഷിച്ചു വരികയാണ്.
നമസ്കാരം വടക്കാഞ്ചേരി 🙏🏻
കാത്തിരിപ്പിന് വിരാമം.. സ്മാർട്ട് ബസാർ ഇനി മുതൽ വടക്കാഞ്ചേരി ഓട്ടുപാറയിലും 💥
മെയ് 2- ന് പ്രവർത്തനം ആരംഭിക്കുന്നു*
എല്ലാ ദിവസവും എല്ലാ സാധനങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ വേണോ.. എങ്കിൽ സ്മാർട്ട് ബസാറിൽ പോകാം*
പഴങ്ങൾ,പച്ചക്കറികൾ
പലചരക്കുകൾ
ക്രോക്കറി
ഹോം കെയർ ഐറ്റംസ്
കൂടാതെ വസ്ത്രങ്ങൾ
അങ്ങനെ വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഒരു കുടക്കീഴിൽ
1500+ സാധനങ്ങളിൽ Buy 1 Get 1 Free offer*💥💥
50 % കിഴിവിൽ നേടൂ
ബിസ്ക്കറ്റുകൾ , ജാം , കെച്ചപ്പ് , നൂഡിൽസ്
പേസ്റ്റുകൾ, സോപ്പ്
ഷാംപൂ, ഡിയോ
സോപ്പ് പൊടി
കൂടാതെ
ബെഡ്ഷീറ്റ് ,ഹെൽമെറ്റ് ഗ്യാസ് സ്റ്റൗ, കുക്കർ,പ്ലാസ്റ്റിക് പാത്രങ്ങൾ
എന്നിവയിലും അടിപൊളി ഓഫറുകൾ
നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിവിധ ഫാഷനുകൾ 149 രൂപ മുതൽ
ഇത് കൂടാതെ ,ഉദ്ഘാടനത്തിൻ്റെ ഭാഗമായി ഒരുക്കിയിട്ടുള്ള *ലക്കി ഡ്രോയിൽ പങ്കെടുക്കൂ*. ഭാഗ്യശാലികൾക്ക് ലഭിക്കുന്നു,
ടിവി
മിക്സി
ഗ്യാസ് സ്റ്റൗ
ഇൻഡക്ഷൻ കുക്കർ
ഡിന്നർ സെറ്റ്
ബെഡ് ഷീറ്റുകൾ
കാസറോളുകൾ
എന്നിവ സമ്മാനമായി..
ഉദ്ഘാടനത്തിൻ്റെ ഭാഗമായി 1000 രൂപക്ക് സാധനങ്ങൾ വാങ്ങുമ്പോൾ 100 രൂപ ലാഭിക്കുവാനായി.. ഈ കൂപ്പൺ ക്യാഷ് കൗണ്ടറിൽ കാണിക്കുക
എന്നാൽ മെയ് 2- നു സ്റ്റോറിൽ കാണാം👍🏻👍🏻
സ്മാർട്ട് ബസാർ ഓട്ടുപാറ
ഞങ്ങളുടെ ദൈനംദിന ഓഫറുകളെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിന്
*7907293432* ഈ നമ്പർ സേവ് ചെയ്തതിന് ശേഷം വാട്ട്സാപ്പിൽ "HI” അയക്കൂ.



0 അഭിപ്രായങ്ങള്‍