വടക്കാഞ്ചേരിയിൽ വീണ്ടും വാഴക്കൊമ്പൻ; ഭീതിയിൽ നാട്ടുകാർ, കാടുകയറ്റാൻ മണിക്കൂറുകൾ

 

വടക്കാഞ്ചേരി: നഗരസഭയിലെ 17-ാം ഡിവിഷനിൽ മങ്കര ചേപ്പലക്കോട് (അട്ടിപ്പറമ്പ്) ഭാഗത്ത് ഇന്നലെ രാത്രി വാഴക്കൊമ്പൻ ഇറങ്ങിയത് ജനങ്ങളെ ഭീതിയിലാഴ്ത്തി. ജനവാസ മേഖലയോട് ചേർന്നാണ് ' ആനയെത്തിയത്.

രാത്രി 8:30 ഓടെയാണ് സംഭവം. നാട്ടുകാർ കൂട്ടംകൂടി ബഹളം വെച്ചും പടക്കം പൊട്ടിച്ചും ആനയെ കാടുകയറ്റാൻ ശ്രമം നടത്തി. വിവരമറിഞ്ഞ് വാഴാനിയിൽ നിന്നെത്തിയ വനംവകുപ്പ് ജീവനക്കാരും നാട്ടുകാരോടൊപ്പം ചേർന്ന് ഏറെ സമയമെടുത്താണ് ആനയെ കാട്ടിലേക്ക് തുരത്തിയത്.

ആന കാര്യമായ കൃഷിനാശങ്ങളൊന്നും വരുത്തിയില്ലെങ്കിലും, ജനങ്ങളുടെ ഭയം അകറ്റുന്നതിനും സ്വര്യവിഹാരം ഉറപ്പാക്കുന്നതിനും മങ്കര മുതൽ കാപ്പി വരെ സൗര വൈദ്യുത തൂക്കുവേലി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. വന്യമൃഗങ്ങൾ ഇറങ്ങുന്നത് പതിവായതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്.

വടക്കാഞ്ചേരി ഇനി സ്മാർട്ടാകുന്നു! 🥳

നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും ഇനി ഒരിടം! വടക്കാഞ്ചേരിയുടെ ഹൃദയത്തിൽ, സ്മാർട്ട് ബസാർ തുറന്നു!

 * 🏡 വീട്ടാവശ്യത്തിനുള്ള എല്ലാം ഒരിടത്ത്.

 * 🍎 freshest പച്ചക്കറികളും പഴങ്ങളും.

 * 👕 ഏറ്റവും പുതിയ ട്രെൻഡിലുള്ള വസ്ത്രങ്ങൾ.

 * ✨ നിങ്ങളുടെ വീടിന് പുതിയൊരു ലുക്ക് നൽകാൻ ഹോം അപ്ലയൻസുകൾ!

അതുമാത്രമല്ല, ആകർഷകമായ ഓഫറുകളും വിലക്കുറവുകളും നിങ്ങളെ കാത്തിരിക്കുന്നു!

ഇനിയും വൈകണോ? ഇന്ന് തന്നെ വടക്കാഞ്ചേരി സ്മാർട്ട് ബസാറിലേക്ക് വരൂ!




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍