വ ടക്കാഞ്ചേരിയിലെ എങ്കക്കാട്, മാരാത്ത്കുന്നിലെ റെയിൽവേ ഗേറ്റുകൾ ദിവസത്തിൽ 18 മണിക്കൂറിലധികം സമയം അടച്ചിടുന്നത് പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ പോലും ഗേറ്റുകൾ അടച്ചിരിക്കുന്നത് കാരണം നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. ഈ പ്രശ്നത്തിന് സ്ഥിരമായ പരിഹാരമായി ഈ ഗേറ്റുകൾ ഒഴിവാക്കി മേൽപ്പാലം നിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പ്രസ്തുത ആവശ്യമുന്നയിച്ച് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ വൻ പ്രതിഷേധം നടന്നു. വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പ്രതിഷേധത്തെ പിന്തുണച്ചെങ്കിലും പ്രധാന ഭരണകക്ഷിയുടെ നേതാക…
ടിപ്പർ ലോറിയിൽ നിന്ന് പുകയുയർന്നത് പരിഭ്രാന്തി പരത്തിഇന്ന് രാവിലെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷന് സമീപമായിരുന്നു സംഭവംതൃശൂർ ഭാഗത്തുനിന്നും ചേലക്കര ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന ടിപ്പർ ലോറിയുടെ എഞ്ചിൻ ഭാഗത്തു നിന്നാണ് വൻതോതിൽ പുകയുയർന്നത്.തുടർന്ന് വടക്കാഞ്ചേരി അഗ്നിശമന സേനയെത്തി വെള്ളം പമ്പ് ചെയ്ത് പ്രശ്നം പരിഹരിച്ചുഷോട് സർക്യൂട്ടാണ് പുകയുയരാൻ കാരണമെന്നാണ് പ്രാധമിക നികമനം
വടക്കാഞ്ചേരി വാഴാനി റോഡിലേ എങ്കക്കാ 5 റെയിൽവേഗേറ്റും മാരാത്ത് കുന്നത്തെ റെയിൽവേഗേറ്റും ഒഴിവാക്കി ഒരു മേൽപ്പാലം സ്ഥാപിച്ച് വടക്കാഞ്ചേരി നഗരത്തിന് കിഴക്കുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ യാത്രാ ദുരിതത്തിനറുതിവരുത്തണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് മാറി മാറി വരുന്ന സർക്കാരുകളോ ജനപ്രതിനിധികളോ ഇതിനായൊരു ചെറുവിരൽ പോലും അനക്കാത്ത സാഹചര്യത്തിലാണ് നാട്ടുകാർ ഐക്യകണ്ഠേന സഹകരിച്ച് പ്രത്യക്ഷസമരത്തിനിറങ്ങുന്നത്. നവംബർ 10 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ആക്ക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ എങ്കക്കാട് റെയിൽവേ ഗേറ്റ് പരിസരത്താണ് സമരം സംഘടിപ്പച്ചി രി…
ക ഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണാതായിരുന്ന പുതുരുത്തി അഴിമുഖം സ്വദേശി കുറുമലവീട്ടിൽ 63 വയസുള്ള ചന്ദ്രന്റെ മൃതദേഹം പുതുരുത്തിയിലെ ഒരു റബർ കാട്ടിൽ നിന്നും അഴുകിദുർഗന്ധം വമിക്കുന്ന നിലയിൽ കണ്ടെത്തിവടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹത്തിന്റെ ഒരു കാലിൽ നിന്നുള്ള മാംസം മറ്റ് ജീവികൾ ഭക്ഷിച്ച നിലയിലായിരുന്നു.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അറിയാനാകൂ. വടക്കാഞ്ചേ…
വടക്കാഞ്ചേരി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുരേഷ് ബാബുവും സംഘവും നടത്തിയ അന്വേഷണത്തിൽ സ്പിരിറ്റ് കേസിലെ പിടികിട്ടാപ്പുള്ളിയായ മുകുന്ദൻ എന്നയാളെ അറസ്റ്റ് ചെയ്തു. തൃശ്ശൂർ ഒന്നാം അഡി. ജില്ലാ സെഷൻസ് കോടതിയുടെ വാറണ്ട് പ്രതിയായ കൊടുമ്പ് വില്ലേജിൽ പുന്നക്കൽ വീട്ടിൽ പീറ്റർ മകൻ മുകുന്ദനെയാണ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വടക്കാഞ്ചേരി എക്സൈസ് വകുപ്പിന്റെ ഈ നടപടി സ്പിരിറ്റ് കടത്തും വിൽപ്പനയും പോലുള്ള പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടന്നത്. വാർത്തകൾ മുടങ്ങാതെ വാട്സാപ്പിൽ ല…
2011-ൽ ചിറ്റണ്ടിൽ നടന്ന അനധികൃത മണൽ ലോറി തടയുന്നതിനിടെ ഉണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട വിജയൻ എന്നയാളുടെ കൊലപാതക കേസിലെ പ്രധാന പ്രതിയായ നിഷാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്തമിഴ്നാട്ടിലെ തിരുപ്പൂർ ചിന്നകരുണൈപാളയത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ 9 വർഷമായി ഒളിവിലായിരുന്ന നിഷാദിനെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ റിജിൻ .എം.തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. വടക്കാഞ്ചേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇 https://chat.whatsapp.com/DJqr0YravnI7T7msM8KXO8
വരവൂരിൽ വൻ കഞ്ചാവ് വേട്ട. വരവൂർ കൊറ്റുപുറത്തു നിന്ന് മാരക മയക്ക്മരുന്നായ ഏഴ് ഗ്രാം എം.ഡി.എം.എയും ഒൻപത് കിലോ കഞ്ചാവുമായി നാല് യുവാക്കളെ എരുമപ്പെട്ടി പോലീസ് പിടികൂടി. കൊറ്റുപ്പുറം റിസോർട്ടിൽ നിന്നാണ് കഞ്ചാവും എം.ഡി.എം.എ.യുമായി യുവാക്കൾ പോലീസിൻ്റെ പിടിയിലായത്.വരവൂർ സ്വദേശി കടക്കുന്ന് കോളനിയിൽ വിശ്വാസ് (25), കോട്ടയം വെസ്റ്റ് വേളൂർ സ്വദേശി റഹ്മത്ത് മൻസിലിൽ സലാഹുദ്ദീൻ (29), ചേലക്കര സ്വദേശി പറലക്കര വീട്ടിൽ ജിഷ്ണു (28) , വരവൂർ സ്വദേശി മുണ്ടനാട് വീട്ടിൽ പ്രമിത്ത് ( 29 ) എന്നിവരെയാണ് എരുമപ്പെട്ടി സ്റ്റേഷൻ ഹൗസ് ഓഫീസർ ലൈജുമോന്റെ നേതൃത്വത്തിലുള്…
Social Plugin