വടക്കാഞ്ചേരി വാഴാനി റോഡിലേ എങ്കക്കാ 5 റെയിൽവേഗേറ്റും മാരാത്ത് കുന്നത്തെ റെയിൽവേഗേറ്റും ഒഴിവാക്കി ഒരു മേൽപ്പാലം സ്ഥാപിച്ച് വടക്കാഞ്ചേരി നഗരത്തിന് കിഴക്കുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ യാത്രാ ദുരിതത്തിനറുതിവരുത്തണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്
മാറി മാറി വരുന്ന സർക്കാരുകളോ ജനപ്രതിനിധികളോ ഇതിനായൊരു ചെറുവിരൽ പോലും അനക്കാത്ത സാഹചര്യത്തിലാണ് നാട്ടുകാർ ഐക്യകണ്ഠേന സഹകരിച്ച് പ്രത്യക്ഷസമരത്തിനിറങ്ങുന്നത്.
നവംബർ 10 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ആക്ക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ എങ്കക്കാട് റെയിൽവേ ഗേറ്റ് പരിസരത്താണ് സമരം സംഘടിപ്പച്ചി രിക്കുന്നത്.
ഇനിയും സഹിക്കണോ ഈ ദുരിതം എന്ന ചോദ്യമുയർത്തി സമരപ്രഖ്യാപന ബോർഡുകളും റെയിൽവേഗേറ്റുകളുടെ പരിസരങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.
പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനും നാട്ടുകാരനുമായ സിന്ദാർഥ് ഭരതനാണ് സമരം ഉദ്ഘാടനം ചെയ്യുന്നത്.

0 അഭിപ്രായങ്ങള്‍