വടക്കാഞ്ചേരി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുരേഷ് ബാബുവും സംഘവും നടത്തിയ അന്വേഷണത്തിൽ സ്പിരിറ്റ് കേസിലെ പിടികിട്ടാപ്പുള്ളിയായ മുകുന്ദൻ എന്നയാളെ അറസ്റ്റ് ചെയ്തു. തൃശ്ശൂർ ഒന്നാം അഡി. ജില്ലാ സെഷൻസ് കോടതിയുടെ വാറണ്ട് പ്രതിയായ കൊടുമ്പ് വില്ലേജിൽ പുന്നക്കൽ വീട്ടിൽ പീറ്റർ മകൻ മുകുന്ദനെയാണ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വടക്കാഞ്ചേരി എക്സൈസ് വകുപ്പിന്റെ ഈ നടപടി സ്പിരിറ്റ് കടത്തും വിൽപ്പനയും പോലുള്ള പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടന്നത്.
വാർത്തകൾ മുടങ്ങാതെ വാട്സാപ്പിൽ ലഭിക്കാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാകാം.👇

0 അഭിപ്രായങ്ങള്‍