വടക്കാഞ്ചേരിയിലെ എങ്കക്കാട്, മാരാത്ത്കുന്നിലെ റെയിൽവേ ഗേറ്റുകൾ ദിവസത്തിൽ 18 മണിക്കൂറിലധികം സമയം അടച്ചിടുന്നത് പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ പോലും ഗേറ്റുകൾ അടച്ചിരിക്കുന്നത് കാരണം നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. ഈ പ്രശ്നത്തിന് സ്ഥിരമായ പരിഹാരമായി ഈ ഗേറ്റുകൾ ഒഴിവാക്കി മേൽപ്പാലം നിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പ്രസ്തുത ആവശ്യമുന്നയിച്ച് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ വൻ പ്രതിഷേധം നടന്നു. വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പ്രതിഷേധത്തെ പിന്തുണച്ചെങ്കിലും പ്രധാന ഭരണകക്ഷിയുടെ നേതാക്കൾ പരിപാടിയിൽ നിന്ന് വിട്ടുനിന്നു.
ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ വാർത്ത കാണാം👇
https://youtu.be/GIrEIiQ07hg?si=idur3HB0e20FiShc


0 അഭിപ്രായങ്ങള്‍