കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണാതായിരുന്ന പുതുരുത്തി അഴിമുഖം സ്വദേശി കുറുമലവീട്ടിൽ 63 വയസുള്ള ചന്ദ്രന്റെ മൃതദേഹം പുതുരുത്തിയിലെ ഒരു റബർ കാട്ടിൽ നിന്നും അഴുകിദുർഗന്ധം വമിക്കുന്ന നിലയിൽ കണ്ടെത്തിവടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹത്തിന്റെ ഒരു കാലിൽ നിന്നുള്ള മാംസം മറ്റ് ജീവികൾ ഭക്ഷിച്ച നിലയിലായിരുന്നു.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അറിയാനാകൂ.
വടക്കാഞ്ചേരി വാർത്തകൾ വാട്സാസാപ്പിൽ മുടങ്ങാതെ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇

0 അഭിപ്രായങ്ങള്‍