ടെക്നീഷ്യൻ ട്രിനികളെ ആവശ്യമുണ്ട്. ITI, ITC or+2 യോഗ്യതയുള്ള യുവാക്കൾക്ക് പ്രമുഖ ഗൃഹോപകരണ നിർമ്മാതാക്കളായ ഗോദേറേജ്, IFB തുടങ്ങിയ പ്രമുഖ കമ്പമ്പികളിൽ തൊഴിലവസരം. A/C, ഫ്രിഡ്ജ്, വാഷിങ് മെഷിൻ തുടങ്ങിയ ഗൃഹോപകരണങ്ങളുടെ സർവീസ് സെന്ററുകളിലേക്ക് ടെക്നീഷ്യൻ ട്രീയനികളെ നിയമിക്കുന്നു. സ്റ്റൈപ്പന്റോടുകൂടി സൗജന്ന്യ ട്രിനിങ്ങ്, സൗജന്ന്യ താമസം, ഭക്ഷണം, എന്നീ സൗകര്യങ്ങൾ ഉണ്ടാകുന്നതാണ്. ട്രൈനിംഗ് പൂർത്തിയാക്കുന്ന മുറക്ക് ആകർഷണീയ സേവന വേധന വ്യവസ്ഥകളോടെ കമ്പനി സർവീസ് സെന്ററുകളിൽ നിയമനം. താല്പര്യമുള്ള18നും 25നും ഇടയിൽ പ്രായമുള്ള ടൂവീലർ ലൈസൻസുള്ള യുവാക്കൾ ഈ നമ്പറി…
ചേലക്കര വട്ടുള്ളി കുളമ്പ് മേഖലയിൽ തിങ്കളാഴ്ച രാത്രി വീണ്ടും കാട്ടാനകൾ ജനവാസ മേഖലയിലെ വീട്ടിലെത്തി. രാത്രി പതിനൊന്ന മണിയോടെ പ്ലാക്കുന്നത്ത് സത്യന്റെ വീട്ടിലാണ് 2 ആനകൾ എത്തിയത്. സത്യന്റെ പുരയിടത്തിലെ വാഴകളും, തെങ്ങിൻ പട്ടയും ആനകൾ തിന്ന നിലയിലാണ്. ശബ്ദം കേട്ട് ജനലിലൂടെ നോക്കിയ വീട്ടുകാർ കണ്ടത് വീടിന്റെ ജനലിന് അടുത്ത് എത്തിയ ആനകളെയാണ്. ഇരുട്ടിലേക്ക് മടങ്ങിയ ആനകളെ വിവരം അറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും, നാട്ടുകാരും ചേർന്ന് കാട്ടിലേക്ക് തിരികെ കയറ്റിവിടാനുള്ള ശ്രമങ്ങൾ നടത്തി. ഏറെ ദൂരെയല്ലാത്ത കളപ…
രാജ്യത്തെ ആദ്യ ആരോഗ്യനഗരമാകാനുള്ള പദ്ധതിക്ക് വടക്കാഞ്ചേരി നഗരസഭ തയ്യാറെടുക്കുന്നു. ആരോഗ്യകരമായ ജീവിതത്തിലേക്ക് പഠനപരിപാടികളിലൂടെയും ബോധവത്കരണത്തിലൂടെയും നഗരസഭയിലെ എല്ലാ ജനവിഭാഗങ്ങളെയും എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്ത് ആദ്യമായാണ് നഗരസഭ നവീന ആശയ പദ്ധതി യാഥാർഥ്യമാക്കുന്നത്. വാർദ്ധക്യത്തിലേക്ക് എത്തുന്നവർക്ക് ആരോഗ്യകരമായ ജീവിതാവസ്ഥ പ്രദാനം ചെയ്യുന്നതിന് നഗരസഭ പദ്ധതി തയ്യാറാക്കും. പദ്ധതിയുടെ പ്രാരംഭഘട്ട പരിപാടികൾക്കായി അഞ്ച് ലക്ഷം രൂപ നഗരസഭ വകയിരുത്തി. ഹോംനഴ്സുമാർക്ക് ജെറിയാട്രിക് കെയർ പരിശീലനവും അംഗീകൃത സർട്ടിഫിക്കറ്റും നൽകും. …
ഹർത്താൽ ദിനത്തിൽ വടക്കാഞ്ചേരി ROB യ്ക്ക് സമീപവും കരുതക്കാടും KSRTC ബസുകൾക്ക് നേരെ അതിക്രമം കാണിച്ച ഒരു PFI പ്രവർത്തകനെ കൂടി വടക്കാഞ്ചേരി പോലീസ് കഴിഞ്ഞ രാത്രിയിൽ പിടികൂടി. വടക്കാഞ്ചേരി സ്വദേശി അങ്ങാടി പറമ്പ് വീട്ടിൽ 28 വയസുള്ള ആഷിക്കിനെയാണ്കുന്ദംകുളം ACP യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇയാൾ *PFI യുടെ വടക്കാഞ്ചേരി ഏരിയ സെക്രട്ടറിയാണ്.* നിരവധി CCTV ക്യാമറകൾ പരിശോധിച്ചാണ് പ്രതിയെയും പ്രതി സഞ്ചരിച്ച വാഹനവും പോലീസ് തിരിച്ചറിഞ്ഞത്. ആഷിക്ക് സംഭവ സമയം സഞ്ചരിച്ച വാഹനം അന്വേഷണ സംഘം പിടിച്ചെടുത്തു. അറസ്റ്റ…
അഞ്ച് വർഷത്തേക്കാണ് സംഘടനക്ക് പ്രവർത്തന നിരോധനം ഏർപ്പെടുത്തിയത് പോപുലർ ഫ്രണ്ടിന്റെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട്, എൻ.സി.എച്ച്.ആർ.ഒ, നാഷനൽ വുമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫെഡറേഷൻ തുടങ്ങിയ സംഘടനകൾക്കും നിരോധനം ⚫ വടക്കാഞ്ചേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. 👇 https://chat.whatsapp.com/FDw4ussYJBxF6sT0CTxrNy ഡോ: സ്മിത രഘുനന്ദൻ 2022 ഓഗസ്റ്റ് 29 മുതൽ വടക്കാഞ്ചേരി ചാലിപ്പാടം റോഡിൽ സൊസൈറ്റിക്ക് തൊട്ടു പുറകിലെ സ്വവസതിയിൽ രോഗികളെ പരിശോധിക്കുന്നു. ക്ലിനിക്ക് ഗൂഗ…
ഒരാളെ തെളിവെടുപ്പിന് ശേഷം നാളെ കോടതിയിൽ ഹാജരാക്കും. തൃശ്ശൂരിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് സർവീസ് നടത്തുകയായിരുന്ന KSRTC ബസ് മുള്ളൂർക്കരയിൽ വച്ച് കല്ലെറിഞ്ഞ് തകർത്ത കേസിലെ പ്രതികളായ വെട്ടിക്കാട്ടിരി സ്വദേശികളായ MMനൗഫൽ, റഫീഖ് എന്നിവരെ ഇന്ന് രാവിലെയാണ് പോലീസ് പിടികൂടിയത്, മുള്ളൂർക്കര മുതൽ വെട്ടിക്കാട്ടിരി വരെയുള്ള അമ്പതോളം കടകളിലെ സിസിടിവി ദൃശ്യങ്ങൾപരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെയും ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് തിരിച്ചറിഞ്ഞത്. പ്രതികൾ സഞ്ചരിച്ച ഹീറോ ഹോണ്ട ഗ്ലാമർ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വടക്കാഞ്ചേരി കോടതിയിൽ ഹാ…
Social Plugin