കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷ എഴുന്നെള്ളിപ്പിനിടയിൽ ആനയിടഞ്ഞു. ഊട്ടോളി അനന്തൻ ആണ് ഇടഞ്ഞത്. കണിമംഗലത്ത് നിന്നുമുള്ള പൂരത്തിന് എഴുന്നെള്ളിച്ചതായിരുന്നു. ആനക്ക് മദപ്പാടുണ്ടായിരുന്നതായി ആക്ഷേപമുണ്ട്. ആനപ്പുറത്ത് നാല് പേരുണ്ടായിരുന്നതിൽ രണ്ട് പേർ താഴേക്ക് ചാടി രക്ഷപ്പെട്ടു. രണ്ട് പേർ ആനപ്പുറത്ത് തുടരുകയാണ്. അര മണിക്കൂറിലധികമായി ഇടഞ്ഞ് നിൽക്കുന്ന ആനയെ ശാന്തനാക്കാനായിട്ടില്ല. പഞ്ചവാദ്യം കൊട്ടിക്കലാശത്തിലേക്ക് എത്തിയ നേരത്തായിരുന്നു പെട്ടെന്ന് പിൻവശത്തേക്ക് തിരിഞ്ഞ് പ്രകോപിതനായത്. ഇതിനിടയിൽ ആളുകൾ ചിതറി ഓടി. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ വലി…
മയക്കു മരുന്ന് കേസിൽ പിടിയിലായ ഡോക്ടറെ വടക്കാഞ്ചേരി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കോഴിക്കോട് സ്വദേശിയും തൃശൂർ മെഡിക്കൽ കോളേജിലെ ഹൗസ് സർജനുമായ ഡോക്ടർ അക്യുൻ മുഹമ്മദ് ഹുസൈനെയാണ് വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്ച റിമാൻഡ് ചെയ്തത് ഇയാളിൽ നിന്നും ഇന്ന് രാവിലെ 2.4 ഗ്രാം എം ഡി എം എ എന്ന മാരകമായ മരുന്ന് തൃശൂർ മെഡിക്കൽ കോളേജ് പോലീസ് പിടിച്ചെടുത്തിരുന്നു. ⚫️ വടക്കാഞ്ചേരി വാർത്തകൾ തുടർന്നും വാട്സാപ്പിൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ⤵️ https://chat.whatsapp.com/D…
മാരക മയക്കുമരുന്നുമായി ഡോക്ടര്‍ പിടിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്ജന് അഖില്‍ മുഹമ്മദ് ഹൂസൈന് ആണ് എംഡിഎംഎയുള്‍പ്പെടെയുള്ള സിന്തറ്റിക് ലഹരിമരുന്നുകളുമായി പിടിയിലായത്. മെഡിക്കല്‍ കോളേജിന് സമീപത്തുള്ള ഹോസ്റ്റലില്‍ താമസിച്ച് വരികയായിരുന്നു ഇയാള്‍. ഇവിടെ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുമായി അഖില്‍ പിടിയിലായത്. അഖിലിനെ നിലവില്‍ മെഡിക്കല്‍ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാളില്‍ നിന്ന് രണ്ടര ഗ്രാം എംഡിഎംഎയും ലഹരി സ്റ്റാംപുകളും പിടികൂടി. ബംഗളൂരുവില്‍ നിന്നാണ് ഇയാള്‍ ലഹരി എത്തിച്ചത് എന്നാണ് പൊലീസ് നല്കുന്ന വിവരം.അഖിലിനെ ക…
വടക്കാഞ്ചേരി അപ്രോച്ച് റോഡിൽ പിഡബ്ല്യുഡി റസ്റ്റ് ഹൗസിന് സമീപമുള്ള രണ്ട് ചായക്കടകളിലും ഒരു ഫ്രൂട്ട്സ് കടയിലും ഇളനീർ വിൽക്കുന്ന കടയിലും പൂട്ടിക്കിടക്കുന്ന മറ്റൊരു കടയിലും ആണ് കഴിഞ്ഞ രാത്രിയിൽ മോഷണം നടന്നത്. ലോട്ടറിയും, സിഗരറ്റ് പാക്കറ്റുകളും, പെട്ടിയിൽ ഉണ്ടായിരുന്ന പണവുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. വടക്കാഞ്ചേരി പോലീസിൽ പരാതി നൽകുകയും തുടർന്ന് വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിക്കുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് ചൊവ്വാഴ്ച വടക്കാഞ്ചേരി പോലീസ് അറിയിച്ചു. ⚫️ വടക്കാഞ്ചേരി വാർത്തകൾ വാട്സാസ്ആ…
പാറക്കല്ലിൽ മുഖമടിച്ചു വീണതിനെ തുടർന്ന് കരുവാൻകാട് സ്വദേശിയായ യുവാവ് മരണപ്പെട്ടു. തെക്കുംകര ഗ്രാമപഞ്ചായത്ത് പരിധിയിലെ കരുവാൻ കാട് സ്വദേശി വെങ്കുളം വീട്ടിൽ 45 വയസ്സുള്ള പോൾസൺ ആണ് മരണപ്പെട്ടത്. സിഐടിയു തൊഴിലാളിയാണ് കഴിഞ്ഞ രാത്രി വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടയിൽ വഴി യോട് ചേർന്നുള്ള പറമ്പിലാണ് ചൊവ്വാഴ്ച പുലർച്ചെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ⚫️ വടക്കാഞ്ചേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ⤵️ https://chat.whatsa…
തൃശൂർ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതിനാൽ 19-01-2022 ബുധനാഴ്ച പുറപ്പെടുന്ന തച്ചനത്ത് കാവ് അയ്യപ്പ സ്വാമിയുടെ പറ വീടുകളിൽ ചെന്ന് സ്വീകരിക്കുന്നതല്ല. എന്ന വിവരം ക്ഷേത്രം ഉത്സവക്കമ്മിറ്റി ഭാരവാഹികൾ തിങ്കളാഴ്ച വൈകുന്നേരം അറിയിച്ചു. അന്നേ ദിവസം രാവിലെ 7.30 മുതൽ ക്ഷേത്ര നടയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പറ വക്കുവാനുള്ള സൗകര്യം ഉണ്ടെന്നും. ഭക്തജനങ്ങൾ സഹകരിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു. ⚫️ വടക്കാഞ്ചേരി വാർത്തകളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുന്നത് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ⤵️ https://chat.whatsapp.com/DJqr…
തെക്കുംകര ഗ്രാമപഞ്ചായത്തിൽ തിങ്കളാഴ്ച 5 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതായി തെക്കുംകര പ്രാഥമിക ആരോഗ്യ കേന്ദ്രം അധികൃതർ അറിയിച്ചു . കരുമത്ര യിൽ ഒരാൾക്കും മണലിതറയിൽ ഒരാൾക്കും കുണ്ടുകാട് രണ്ടുപേർക്കും അടങ്ങളത്ത് ഒരാൾക്കും എന്ന രീതിയിലാണ് തിങ്കളാഴ്ച കോവിഡ് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തിൽ ഇന്ന് എട്ടുപേർ രോഗവിമുക്തി നേടി. പഞ്ചായത്തിൽ ആകെ 38 പേരാണ് രോഗ ബാധിതരായി നിലവിലുള്ളത്. ആരുംതന്നെ ആശുപത്രികളിൽ ചികിത്സയില്ല വടക്കാഞ്ചേരി വാർത്തകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്ന താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ⤵️ …
Social Plugin