വടക്കാഞ്ചേരിയിൽ പെട്ടിക്കടകൾ കുത്തിത്തുറന്ന് മോഷണം

വടക്കാഞ്ചേരി അപ്രോച്ച് റോഡിൽ പിഡബ്ല്യുഡി റസ്റ്റ് ഹൗസിന് സമീപമുള്ള രണ്ട് ചായക്കടകളിലും ഒരു ഫ്രൂട്ട്സ് കടയിലും ഇളനീർ വിൽക്കുന്ന കടയിലും പൂട്ടിക്കിടക്കുന്ന മറ്റൊരു കടയിലും ആണ് കഴിഞ്ഞ രാത്രിയിൽ മോഷണം നടന്നത്.
 ലോട്ടറിയും, സിഗരറ്റ് പാക്കറ്റുകളും, പെട്ടിയിൽ ഉണ്ടായിരുന്ന പണവുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
വടക്കാഞ്ചേരി പോലീസിൽ പരാതി നൽകുകയും തുടർന്ന് വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിക്കുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് ചൊവ്വാഴ്ച വടക്കാഞ്ചേരി പോലീസ് അറിയിച്ചു. ⚫️
 വടക്കാഞ്ചേരി വാർത്തകൾ വാട്സാസ്ആപ്പ് ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ⤵️

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍