ലൈഫ് മിഷൻ തട്ടിപ്പ് കേസ് പുറത്ത് കൊണ്ടുവന്ന അനിൽ അക്കര MLA യ്ക്ക് അഭിവാദ്യം അർപ്പിച്ച് UDF വടക്കാഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി ടൗണിൽ പ്രകടനവും അനുമോദന യോഗവും നടത്തി. UDF ചെയർമാൻ NA സാബു അദ്ധ്യക്ഷനായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വൈശാഖ് നരായണ സ്വാമി ഉദ്ഘാടനം ചെയ്തു. UDF നേതാക്കളായ P J തോമസ് മാസ്റ്റർ, മനോജ് കടമ്പാട്ട്, വികാസ് വിവേകാനന്ദൻ, ജ്യോതി ടീച്ചർ, സിന്ധു കൊടയ്ക്കാത്ത്, തോമസ് ചിറ്റിലപ്പിള്ളി, ബാബു കണ്ടേരി, അയ്യപ്പൻ, ഹരിപ്രസാദ്, സുജേഷ് പോട്ടോർ , ജെയ്സൻ കൈപ്പറമ്പ്, ജെസ്റ്റിൻ, തുടങ്ങിയവർ നേതൃത്…
ലൈഫ്മിഷൻ കേസിൽ സി.ബി.ഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി: സ്റ്റേ നീക്കി, സർക്കാരിന്റെ ഹർജി തള്ളി; സർക്കാരിനുള്ള മറുപടിയെന്ന് അനിൽ അക്കര. ലൈഫ് മിഷൻ കേസിൽ സർക്കാരിന് തിരിച്ചടി ലൈഫ് മിഷന് കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് സുപ്രിംകോടതി. അന്വേഷണത്തിന് എതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. സംസ്ഥാന സര്‍ക്കാറും യൂണിടാക് ഉടമ സന്തോഷ് ഈപ്പനുമാണ് ഹര്‍ജി നല്‍കിയിരുന്നത്. വിദേശ സംഭാവനാ നിയന്ത്രണച്ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ കോടതി ആ വാദം മുഖവിലക്കെടുത്തില്ല. സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും …
വടക്കാഞ്ചേരി പാർളിക്കാട്, ടോറസ്സും, ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മരിച്ചത് ചേലക്കര കാളിയാ റോഡ് സ്വദേശിയെന്ന് സംശയം. അപകടത്തിൽ പരിക്ക് പറ്റിയ പങ്ങാരപ്പിള്ളി പുത്തനാ മoത്തിൽ ഗോപാല കൃഷ്ണനെ അത്താണി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് 12.45 ഓടെ പാർളിക്കാട് ബസ്സ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം
അകമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിന് സമീപം ബൈക്കും, ഓട്ടോയും, കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. മങ്ങാട് സ്വദേശി മുത്തേടത്ത് പറമ്പിൽ രാജേഷ്(31) ണ് മരിച്ചത്. ബൈക്ക് യാത്രികനും, ഓട്ടോയിലെ യാത്രക്കാർക്കും അപകടത്തിൽ ഗുരുതര പരിക്കുണ്ട്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരി പോലീസ് മേൽ നടപടി സ്വീകരിച്ചു
വടക്കാഞ്ചേരി ഒരുപാറയിൽ പുതിയതായി ആരംഭിക്കുന്ന പ്രമുഖ സ്ഥാപനത്തിന്റെ ബ്രാഞ്ച് ഓഫീസിലേക്ക് +2 അടിസ്ഥാന യോഗ്യതയും, കംപ്യുട്ടർ പരിജ്ഞാനവും മുന്‍പരിചയവുമുള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ആകർഷണീയ സേവന വേധന വ്യവസ്ഥയിൽ നിയമനം. വടക്കാഞ്ചേരിക്ക് 10km ചുറ്റളവിലുള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ രാവിലെ 9:00 നും വൈകുന്നേരം 7:00 നും ഇടയിലുള്ള സമയങ്ങളിൽ ഈ നമ്പറിൽ വിളിക്കുക. 95266 63228 ___________________________________________ നിങ്ങളുടെ വീടിന്റെ വയറിങ്, പ്ലംബിങ് ജോലികൾക്ക് ആവശ്യമായ എല്ലാ ഉത്പന്നങ്ങളും മിതമായ നിരക്കിൽ സ്വന്തമാക്കൂ.... പീ പീ ഇലട്രിക്കൽസ…
അംഗത്വ വിതരണവും ഉപഭോക്തൃ ചർച്ചയും നടത്തി വടക്കാഞ്ചേരി: കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗത്വ വിതരണവും ഉപഭോക്തൃ ചർച്ചയും നടത്തി. ദേശീയ ചെയർമാൻ പ്രൊഫ.പുന്നക്കൽ നാരായണൻ ഉദ്ഘാടനം ചെയ്തു. പുതിയ കാർഷിക നിയമങ്ങളിൽ അവശ്യവസ്തുഭേദഗതി നിയമം ഉപഭോക്തൃ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുവാൻ ഇടവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കരിഞ്ചന്തയും പൂഴ്ത്തിവയ്പും മൂലം സാധന വില വർദ്ധിക്കുമെന്നു ചർച്ചയിൽ പൊതുവെ അഭിപ്രായപ്പെട്ടു. കാർഷിക നിയമങ്ങൾ പിൻവലിച്ച് കർഷക സമരം ഒത്തുതീർപ്പാക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ട്രഷറർ ജോർജ്ജ് തോമസ് അദ്ധ്യക്ഷത വഹിച്ചു.കെ.സതീഷ് കുമാർ, …
വാഴാനി ഡാം സന്ദർശകർക്കായി തുറന്നു കൊടുത്തു. കൊവിഡ് പശ്ചാതലത്തിലെ നീണ്ട ഇടവേളക്ക് ശേഷം വാഴാനി ഡാം ഇന്നാണ് തുറക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന ഡാമിൽ പത്തു വയസ്സിന് താഴെയുള്ള കുട്ടികളെയും, 60 വയസ്സിന് മുകളിൽ പ്രായമുള്ളവരെയും പ്രവേശിപ്പിക്കുകയില്ല. സന്ദർശകർ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. സന്ദർശകർ സാനിറ്റൈസർ ഉപയോഗിക്കുന്നതിനൊപ്പം സാമൂഹിക അകലം നിർബന്ധമായും പാലിക്കേണ്ടതാണ്. രാവിലെ 9.30 മുതൽ വൈകീട്ട് 6 വരെയാണ് സന്ദർശന സമയം. പരസ്യം. പീപീ ഇലട്രിക്കൽസ് നിങ്ങളുട വീട്ടിലേക്കുള്ള ഇലട്രിക്കൽ, പ്ലംബിങ് ഉപകരണങ്ങൾ മിതമായ നിരക്കിൽ …
Social Plugin