അംഗത്വ വിതരണവും ഉപഭോക്തൃ ചർച്ചയും നടത്തി
വടക്കാഞ്ചേരി: കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗത്വ വിതരണവും ഉപഭോക്തൃ ചർച്ചയും നടത്തി. ദേശീയ ചെയർമാൻ പ്രൊഫ.പുന്നക്കൽ നാരായണൻ ഉദ്ഘാടനം ചെയ്തു. പുതിയ കാർഷിക നിയമങ്ങളിൽ അവശ്യവസ്തുഭേദഗതി നിയമം ഉപഭോക്തൃ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുവാൻ ഇടവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കരിഞ്ചന്തയും പൂഴ്ത്തിവയ്പും മൂലം സാധന വില വർദ്ധിക്കുമെന്നു ചർച്ചയിൽ പൊതുവെ അഭിപ്രായപ്പെട്ടു. കാർഷിക നിയമങ്ങൾ പിൻവലിച്ച് കർഷക സമരം ഒത്തുതീർപ്പാക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ട്രഷറർ ജോർജ്ജ് തോമസ് അദ്ധ്യക്ഷത വഹിച്ചു.കെ.സതീഷ് കുമാർ, കെ.രവീന്ദ്രൻ എന്നിവർ അംഗത്വം സ്വീകരിച്ചു.ജോൺസൺ കുന്നംപിള്ളി, അജയ് നാരായൺ, കെ.സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.


0 അഭിപ്രായങ്ങള്‍