മസ്റ്ററിംഗ് പൂർത്തിയാക്കാത്ത പെൻഷൻ അർഹതയുള്ള ഗുണഭോക്താ ക്കൾക്ക് മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിന് ആഗസ്റ്റ് 16 (ഞായറാഴ്ച) വരെ സമയം അനുവദിച്ചിരിക്കുന്നു. നഗരസഭാ പരിധിയിൽ പെൻഷൻ മസ്റ്ററിംഗ് ചെയ്യാൻ ശേഷിക്കുന്നവർ ഈ തിയ്യതിക്കുള്ളിൽ പൂർത്തീകരിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് നഗരസഭാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
.എങ്കക്കാട് കൂട്ടിങ്ങൽ വീട്ടിൽ അമ്പി, പതിനെട്ടു വയസ്സിലാണ് ആലപ്പുഴ കണിച്ചിക്കുളങ്ങരയിൽ നിന്ന് വടക്കാഞ്ചേരിയിലെത്തിയത്. അന്ന് സ്വകാര്യ മദ്യ മേഖലയിലെ മദ്യഷാപ്പിൽ ആരംഭിച്ച സേവനം, 2001 ൽ കൺസ്യൂമർ ഫെഡ് ഏറ്റെടുത്തതോടെ തുടർന്നു. സേവന പാതയിൽ കണ്ടുമുട്ടിയ ചില അമിത മദ്യപാനികളെ തിരുത്താൻ ശ്രമിക്കാറുണ്ട് അമ്പി. കണിച്ചികുളങ്ങര കൂട്ടിങ്ങൽ പരേതരായ വാസുവിൻ്റെയും, ഭാർഗവി അമ്മയുടെയും മകനാണ് അമ്പി. ഉഷയാണ് ഭാര്യ, ഏക മകൻ അക്ഷയ് കെ.തമ്പി ചാർട്ടേർഡ് എക്കൗണ്ടൻ്റാണ് വിരമിക്കലിൻ്റെ ഭാഗമായി കൺസ്യൂമർ ഫെഡ് എം ഡി മുഹമ്മദ് റഫീക്ക് ഐപിഎസ് അയച്ച സന്ദേശത്തിൽ പറയുന്ന പോലെ, …
മുട്ടോളം വെള്ളത്തിൽ തുഴഞ്ഞു നീങ്ങുകയാണ് കാൽനടയാത്രികർ.കോവിഡ് പ്രതിരോധവും തണുത്തുറയുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ . മലിനജലത്തിലൂടെയുള്ള കാൽനട - വാഹനയാത്രകളാണ് ആശങ്കക്കിടയാക്കുന്നത്. മഴ വീണ്ടും കനക്കുന്നതോടെ രോഗങ്ങൾ പടരാനുള്ള സാധ്യത കൂടുതലാണെന്ന വിലയിരുത്തലും ശക്തമാണ്. ഇന്നലെ അർധരാത്രി മുതൽ മഴ പെയ്തിരുന്നുവെങ്കിലും മഴ ശക്തമായത് ഇന്ന് രാവിലെ ആറ് മണിയോടു കൂടിയാണ്. ജില്ലയിൽ ഇന്ന് രാവിലെ ആറ് മണിയോടു കൂടി തുടങ്ങിയ ശക്തമായ മഴ രണ്ടു മണിക്കൂർ തുടർച്ചയായി പെയ്തതോടു കൂടി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ശക്തൻ നഗറിനോട് ചേർന്നുള്ള ഇക്കണ്ടവാര്യർ …
കേന്ദ്രാവിഷ്കൃത പദ്ധതി, അമൃത് - അനുബന്ധ പദ്ധതികളുടെ ഇക്കഴിഞ്ഞ ദിവസം കൂടിയ അവലോകന യോഗത്തിനു് സാരഥ്യം നൽക്കേണ്ടതൃശൂർ: എം.പി.ടി.എൻ.പ്രതാപനെ അറിയിയ്ക്കാത്തതിനും,പങ്കെടുപ്പിയ്ക്കാത്തതിലും ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിക്ഷേധിച്ചു.ഗുരുവായൂരിൽ നിലവിൽ ഒരിയ്ക്കലും പണിതീരാത്ത പദ്ധതികളും ഇതുമൂലം ജനങ്ങൾ അഭിമുഖീകരിയ്ക്കുന്ന വിഷമതകളും, യാതനകളും പൊതു സമൂഹത്തിൽ നിറഞ്ഞു് നിൽക്കുകയും, ചർച്ച ചെയ്യപ്പെടുകയും, പരിഹാരം കാണണമെന്നും ആവശ്യങ്ങൾ ഉയരുമ്പോഴും ഇത്തരത്തിൽ നിഷ്ക്രിയവും, അലംഭാവവും പുലർത്തുന്ന അധികാരികളുടെ നടപടികളിൽ ശക്തിയായ പ്രതിക്ഷേധം യോഗം രേഖപ്പെട…
വടക്കാഞ്ചേരി ഓട്ടുപാറയിലെ വ്യാപാര സ്ഥാപനങ്ങളിലെ വിൽപ്പന സഹായിക്ക് കൊവിഡ്. ഓട്ടുപാറ മാർക്കറ്റും, പരിസര പ്രദേശങ്ങളും അടച്ചു.മാരാത്ത്കുന്ന് സ്വദേശിയായ 50 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾക്കു കൊവിഡ് എങ്ങിനെ ബാധിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ഓട്ടുപാറയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളുമായി ബന്ധമുള്ളതിനാലാണ്, ജാഗ്രതയുടെ ഭാഗമായി നഗരസഭയും, ആരോഗ്യ വിഭാഗവും വടക്കാഞ്ചേരി പുഴ പാലം മുതൽ പരുത്തിപ്ര പള്ളി വരെയും, ഓട്ടുപാറ സെൻ്റർ മുതൽ കുമരനെല്ലൂർ കൃഷി ഭവൻ വരെയും, എങ്കക്കാട് റെയിൽ ഗേറ്റ് വരെയും കടകൾ അടപ്പിച്ചു.ഇയാളുടെ സമ്പർക്ക പട്ടിക എടുത്താൽ മാത്രമെ ഇ…
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സിപിഎം മനപ്പടി ബ്രാഞ്ചിന്റെ പച്ചക്കറി കൃഷി മുള്ളൂർക്കര: മനപ്പടി സിപിഐഎം ബ്രാഞ്ച് കമ്മിറ്റി സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം സിപിഐഎം ജില്ല കമ്മിറ്റി അംഗം കെ വി നബിസ നിർവഹിച്ചു.വി. രഘു, എൻ ആർ ഷാജു, ഹക്കിംആറ്റൂർ, ഷമീർ തുടങ്ങിയവർ നേതൃത്വം നൽകി. ശ്രീയേഷ് നരിപ്പറ്റ
വാടകാഞ്ചേരി നഗരസഭ ഡിവിഷൻ 15 ലെ SSLC ക്ക് ഉന്നത വിജയം നേടിയ വിദ്യാർതഥികളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റ് പി അർ സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ എംഎൽഎ ശ്രി അനിൽ അക്കര കൗൺസിലർ ബുഷ്റ റഷീദ് എന്നിവർ ചേർന്ന് ഫലകം നൽകി ഡിവിഷനിലെ 20 വിജയികളെ ആദരിച്ചു. ഈ മഹനീയ ചടങ്ങിന് മണ്ഡലം പ്രസിഡന്റ് അഡ്വ വിജയൻ, അഡ്വ മായാദാസ് , കെ എം സത്താർ സാന്നിധ്യം ഉണ്ടായിരുന്നു
Social Plugin