വടക്കാഞ്ചേരി ഓട്ടുപാറയിലെ വ്യാപാര സ്ഥാപനങ്ങളിലെ വിൽപ്പന സഹായിക്ക് കൊവിഡ്. ഓട്ടുപാറ മാർക്കറ്റും, പരിസര പ്രദേശങ്ങളും അടച്ചു.



വടക്കാഞ്ചേരി ഓട്ടുപാറയിലെ വ്യാപാര സ്ഥാപനങ്ങളിലെ വിൽപ്പന സഹായിക്ക് കൊവിഡ്. ഓട്ടുപാറ മാർക്കറ്റും, പരിസര പ്രദേശങ്ങളും അടച്ചു.മാരാത്ത്കുന്ന് സ്വദേശിയായ 50 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾക്കു കൊവിഡ് എങ്ങിനെ ബാധിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ഓട്ടുപാറയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളുമായി ബന്ധമുള്ളതിനാലാണ്, ജാഗ്രതയുടെ ഭാഗമായി നഗരസഭയും, ആരോഗ്യ വിഭാഗവും വടക്കാഞ്ചേരി പുഴ പാലം മുതൽ പരുത്തിപ്ര പള്ളി വരെയും, ഓട്ടുപാറ സെൻ്റർ മുതൽ കുമരനെല്ലൂർ കൃഷി ഭവൻ വരെയും, എങ്കക്കാട് റെയിൽ ഗേറ്റ് വരെയും കടകൾ അടപ്പിച്ചു.ഇയാളുടെ സമ്പർക്ക പട്ടിക എടുത്താൽ മാത്രമെ ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത് എങ്ങിനെയെന്ന് വ്യക്തമാകൂ. മാരാത്ത് കുന്ന് സ്വദേശിയായ ഇയാൾ മാസങ്ങളോളമായി വീട്ടിലെത്താറില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍