നാല്പത്തി രണ്ട് വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ വിരമിക്കുന്ന അമ്പിയേട്ടന് ചിയേഴ്സ്

.എങ്കക്കാട് കൂട്ടിങ്ങൽ വീട്ടിൽ അമ്പി, പതിനെട്ടു വയസ്സിലാണ് ആലപ്പുഴ കണിച്ചിക്കുളങ്ങരയിൽ നിന്ന് വടക്കാഞ്ചേരിയിലെത്തിയത്.

അന്ന് സ്വകാര്യ മദ്യ മേഖലയിലെ മദ്യഷാപ്പിൽ ആരംഭിച്ച സേവനം, 2001 ൽ കൺസ്യൂമർ ഫെഡ് ഏറ്റെടുത്തതോടെ തുടർന്നു. 

സേവന പാതയിൽ കണ്ടുമുട്ടിയ ചില അമിത മദ്യപാനികളെ തിരുത്താൻ ശ്രമിക്കാറുണ്ട് അമ്പി. 

കണിച്ചികുളങ്ങര കൂട്ടിങ്ങൽ പരേതരായ വാസുവിൻ്റെയും, ഭാർഗവി അമ്മയുടെയും മകനാണ് അമ്പി. 
ഉഷയാണ് ഭാര്യ, ഏക മകൻ അക്ഷയ് കെ.തമ്പി ചാർട്ടേർഡ് എക്കൗണ്ടൻ്റാണ് 

വിരമിക്കലിൻ്റെ ഭാഗമായി കൺസ്യൂമർ ഫെഡ് എം ഡി മുഹമ്മദ് റഫീക്ക് ഐപിഎസ് അയച്ച സന്ദേശത്തിൽ പറയുന്ന പോലെ, വിരമിക്കൽ അവസാന വാക്കല്ലെന്നും, തനിക്ക് ചുറ്റുമുള്ളവരെ കാണാനും, സഹായിക്കാനുമുള്ള സമയമാണെന്നും തിരിച്ചറിയുകയാണ് ഈ സഹൃദയൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍