വടക്കാഞ്ചേരി: ശ്രീകേരളവർമ പബ്ലിക് ലൈബ്രറിയുടെ പുതിയ പ്രസിഡന്റായി വി. മുരളിയെയും സെക്രട്ടറിയായി ജി. സത്യനെയും ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. ലൈബ്രറി ഹാളിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. മറ്റ് ഭാരവാഹികൾ ഇവരാണ്: ലിസി കോര (വൈസ് പ്രസിഡന്റ്), മനു രവീന്ദ്രൻ (ജോയിൻ്റ് സെക്രട്ടറി), പി.കെ. സുബ്രണ്യൻ, എം.കെ. ഉസ്മാൻ (കോ-ഓർഡിനേറ്റർമാർ). പുതിയ ഭരണസമിതി അംഗങ്ങളായി പി. ശങ്കരനാരായണൻ, കെ. ഒ വിൻസെൻ്റ്, പി. കെ. സദാശിവൻ, എം. ശങ്കരനാരായണൻ, എ.എം. മഹേഷ്, അനിത ഗോപകുമാർ, പി.ധന്യ, പി.വി. രാജു, മാധവ് സൂര്യ എന്നിവരെയും തിരഞ്ഞെടുത്തു. കെ.എസ്. അബ്…
സംസ്ഥാനത്ത് ഇത്തവണ കാലവർഷം നേരത്തെ എത്താൻ സാധ്യതയിരിക്കെ ഇന്ന് സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. 11 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്.ഇന്ന് തൃശൂർ ജില്ലയിൽ താപനില 38°C വരെയും; കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളിൽ 37°C വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
സംഘർഷങ്ങൾക്ക് വിരാമമിട്ട് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചു. ഇന്ന് വൈകുന്നേരം അഞ്ചു മണി മുതൽ വെടിനിർത്തൽ നിലവിൽ വന്നതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി സ്ഥിരീകരിച്ചു. ഈ സുപ്രധാന മുന്നേറ്റത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിനന്ദിച്ചു. അമേരിക്കയുടെ മധ്യസ്ഥശ്രമങ്ങൾ വിജയിച്ചെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരുമായി താൻ നേരിട്ട് ചർച്ചകൾ നടത്തിയെന്നും ട്രംപ് കൂട്ടിച്ചേർത്തു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്ക് റൂബിയോയും ഇരു രാജ്യങ്ങളെയും അഭിനന്ദിച്ചു. മേഖലയിലെ സമാധാനത…
വടക്കാഞ്ചേരി: മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ അഭിഭാഷകരുടെയും കോടതി ജീവനക്കാരുടെയും പ്രശംസ നേടിയ ജുഡീഷ്യൽ ഓഫീസർ ആയിരുന്നു ടി.പി. സവിതയെന്ന് വടക്കാഞ്ചേരി സ്പെഷ്യൽ കോടതി ജഡ്ജി ആർ. മിനി അഭിപ്രായപ്പെട്ടു. വടക്കാഞ്ചേരി ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ നിന്നും കോഴിക്കോട് മുൻസിഫ് കോടതിയിലേക്ക് സ്ഥലം മാറിപ്പോകുന്ന ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ടി.പി. സവിതയ്ക്കും, പഴയന്നൂർ ഗ്രാമ ന്യായാലയത്തിൽ നിന്നും മാറാട് കോടതിയിലേക്ക് സ്ഥലം മാറിപ്പോകുന്ന ന്യായാധിപൻ അക്ഷയ് മോഹനും നൽകിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയാ…
വടക്കാഞ്ചേരി: ശക്തമായ വേനൽ മഴ ലഭിച്ചിട്ടും വാഴാനി ഡാമിലെ ജലനിരപ്പ് കാര്യമായി ഉയരാത്തത് ആശങ്കയ്ക്ക് ഇടയാക്കുന്നു. കഴിഞ്ഞ വർഷത്തെ ഇതേ ദിവസത്തെ അപേക്ഷിച്ച് 1.06 മീറ്റർ അധികം ജലനിരപ്പ് കുറഞ്ഞത് (ഇന്നത്തെ ജലനിരപ്പ് 47.97 മീറ്റർ, കഴിഞ്ഞ വർഷം 49.03 മീറ്റർ) ഡാമിന്റെ സംഭരണ ശേഷിയെക്കുറിച്ചുള്ള ഭീതി വർദ്ധിപ്പിക്കുന്നു. സംഭരണ ശേഷിയിലും വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് - കഴിഞ്ഞ വർഷം 3.50 Mm³ ആയിരുന്നത് ഇപ്പോൾ 2.79 Mm³ ആണ്. വേനൽ മഴ ശക്തമായി തുടരുന്നതിനാൽ താൽക്കാലികമായി കുടിവെള്ള ക്ഷാമത്തിന് സാധ്യതയില്ലെങ്കിലും, ഡാമിലെ ജലനിരപ്പ് ഇങ്ങനെ കുറഞ്ഞു നിൽക്കുന്ന…
വടക്കാഞ്ചേരി: നഗരസഭയിലെ 17-ാം ഡിവിഷനിൽ മങ്കര ചേപ്പലക്കോട് (അട്ടിപ്പറമ്പ്) ഭാഗത്ത് ഇന്നലെ രാത്രി വാഴക്കൊമ്പൻ ഇറങ്ങിയത് ജനങ്ങളെ ഭീതിയിലാഴ്ത്തി. ജനവാസ മേഖലയോട് ചേർന്നാണ് ' ആനയെത്തിയത്. രാത്രി 8:30 ഓടെയാണ് സംഭവം. നാട്ടുകാർ കൂട്ടംകൂടി ബഹളം വെച്ചും പടക്കം പൊട്ടിച്ചും ആനയെ കാടുകയറ്റാൻ ശ്രമം നടത്തി. വിവരമറിഞ്ഞ് വാഴാനിയിൽ നിന്നെത്തിയ വനംവകുപ്പ് ജീവനക്കാരും നാട്ടുകാരോടൊപ്പം ചേർന്ന് ഏറെ സമയമെടുത്താണ് ആനയെ കാട്ടിലേക്ക് തുരത്തിയത്. ആന കാര്യമായ കൃഷിനാശങ്ങളൊന്നും വരുത്തിയില്ലെങ്കിലും, ജനങ്ങളുടെ ഭയം അകറ്റുന്നതിനും സ്വര്യവിഹാരം ഉറപ്പാക്കുന്നതിനും മങ്കര മ…
വടക്കാഞ്ചേരി: ബാല്യകാല സൗഹൃദങ്ങളിലൂടെ സമൂഹത്തിൽ സൗഹൃദം വളർത്തുകയും അവരെ അക്ഷരങ്ങൾക്ക് ലഹരിയാക്കുകയും ചെയ്യണമെന്ന് പ്രശസ്ത കവി വി. മധുസൂദനൻ നായർ അഭിപ്രായപ്പെട്ടു. വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പബ്ലിക്ക് ലൈബ്രറിയിൽ വി.കെ. നാരായണ ഭട്ടതിരി സ്മൃതി പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കളിയിടങ്ങൾ നഷ്ടപ്പെട്ടുവരുന്ന കുട്ടികളിൽ സംസ്കാരത്തിൻ്റെ മഹത്വം ബോധ്യപ്പെടുത്തുകയും അവരുടെ ഭാവനയ്ക്ക് ചിറകുകൾ നൽകുകയും വേണം. അക്ഷരങ്ങളുടെ ലോകം അവർക്ക് ലഹരിയായി മാറണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 11,111 രൂപയും പുസ്തകവും പ്രശസ്തി ഫലകവും അടങ്ങുന്ന വി.കെ…
Social Plugin