നീതിയുടെ കാവലാൾക്ക് യാത്രയയപ്പ്: ടി.പി. സവിതയ്ക്ക് വടക്കാഞ്ചേരിയുടെ സ്നേഹാദരം

 


വടക്കാഞ്ചേരി: മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ അഭിഭാഷകരുടെയും കോടതി ജീവനക്കാരുടെയും പ്രശംസ നേടിയ ജുഡീഷ്യൽ ഓഫീസർ ആയിരുന്നു ടി.പി. സവിതയെന്ന് വടക്കാഞ്ചേരി സ്പെഷ്യൽ കോടതി ജഡ്ജി ആർ. മിനി അഭിപ്രായപ്പെട്ടു. വടക്കാഞ്ചേരി ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ നിന്നും കോഴിക്കോട് മുൻസിഫ് കോടതിയിലേക്ക് സ്ഥലം മാറിപ്പോകുന്ന ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ടി.പി. സവിതയ്ക്കും, പഴയന്നൂർ ഗ്രാമ ന്യായാലയത്തിൽ നിന്നും മാറാട് കോടതിയിലേക്ക് സ്ഥലം മാറിപ്പോകുന്ന ന്യായാധിപൻ അക്ഷയ് മോഹനും നൽകിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

സാധാരണ ജനങ്ങൾ നീതിക്കായി കോടതിയെയാണ് ആശ്രയിക്കുന്നത്. അർഹതപ്പെട്ടവർക്ക് നീതി ഉറപ്പാക്കുന്നതിൽ ടി.പി. സവിത എപ്പോഴും ശ്രദ്ധാലുവായിരുന്നുവെന്നും ജഡ്ജി മിനി കൂട്ടിച്ചേർത്തു.

വടക്കാഞ്ചേരി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എൽദോ പൂക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻസിഫ് ടി.കെ. യഹിയ, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഇ.എ. സീനത്ത്, അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർമാരായ വി. ഷീജ, എ.എം. ഷീജ, അഭിഭാഷകരായ ജേക്കബ്ബ് സി. ജോബ്, സി. പി. അശോക് കുമാർ, പി.ഐ. ലോനപ്പൻ, പ്രദീപ് കാട്ടാളത്ത്, വി. പി. മഹേശ്വരൻ, ടി.എ. നജീബ്, എൻ. എ. ഗിരിജൻ, ഇ. പ്രജിത്ത്കുമാർ, കെ. ജയശ്രീ, ബാർ അസോസിയേഷൻ സെക്രട്ടറി പി.കെ. ദിനേശൻ, ട്രഷറർ പി.പി. സജിത്, വി.എം. മനീഷ്, ടി.കെ. അർച്ചന, ജിസ്ന ഷാജി എന്നിവർ പ്രസംഗിച്ചു.

യാത്രയയപ്പ് ഏറ്റുവാങ്ങിയ ടി.പി. സവിതയും അക്ഷയ് മോഹനും തങ്ങളുടെ മറുപടി പ്രസംഗത്തിൽ വടക്കാഞ്ചേരിയിലെ സഹപ്രവർത്തകർക്കും അഭിഭാഷകർക്കും നന്ദി അറിയിച്ചു. നീതി നിർവഹണത്തിൽ തങ്ങൾക്ക് ലഭിച്ച പിന്തുണയ്ക്ക് അവർ പ്രത്യേകം നന്ദി പറഞ്ഞു.


വടക്കാഞ്ചേരി ഇനി സ്മാർട്ടാകുന്നു! 🥳


നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും ഇനി ഒരിടം! വടക്കാഞ്ചേരിയുടെ ഹൃദയത്തിൽ, സ്മാർട്ട് ബസാർ തുറന്നു!


 * 🏡 വീട്ടാവശ്യത്തിനുള്ള എല്ലാം ഒരിടത്ത്.


 * 🍎 freshest പച്ചക്കറികളും പഴങ്ങളും.


 * 👕 ഏറ്റവും പുതിയ ട്രെൻഡിലുള്ള വസ്ത്രങ്ങൾ.


 * ✨ നിങ്ങളുടെ വീടിന് പുതിയൊരു ലുക്ക് നൽകാൻ ഹോം അപ്ലയൻസുകൾ!


അതുമാത്രമല്ല, ആകർഷകമായ ഓഫറുകളും വിലക്കുറവുകളും നിങ്ങളെ കാത്തിരിക്കുന്നു!


ഇനിയും വൈകണോ? ഇന്ന് തന്നെ വടക്കാഞ്ചേരി സ്മാർട്ട് ബസാറിലേക്ക് വരൂ!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍