തീവ്ര ദുരന്തം! ആദ്യ പ്രസവത്തിൽ 26 കാരി മരണപ്പെട്ടു; ചികിത്സാ പിഴവെന്ന് ആരോപണം തൃശ്ശൂർ, ജൂൺ 7: ആദ്യ പ്രസവത്തെ തുടർന്നുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് 26 വയസ്സുകാരിയായ യുവതി മരണപ്പെട്ടു. തൃശ്ശൂർ പഴയന്നൂർ, കുമ്പളക്കോട് ദേശം, കൂനാംപൊറ്റ വീട്ടിൽ അരുണിന്റെ ഭാര്യ രമ്യശ്രീയാണ് ദാരുണമായി മരണപ്പെട്ടത്. കുന്നംകുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കഴിഞ്ഞ ജൂൺ 4-നാണ് രമ്യശ്രീയെ പ്രസവത്തിനായി മരത്തംകോടുള്ള അൽ അമീൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊടുമ്പ് സ്വദേശി പുഞ്ചയിൽ ബാലന്റെ മകളായ രമ്യശ്രീക്ക് ഒന്നര വർഷം മുൻപാണ് വിവാഹം കഴിഞ്ഞത്. ഇത് രമ്യശ…
വടക്കാഞ്ചേരി : മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിലൂടെ ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥ സുസ്ഥിരതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലവൃക്ഷതൈ നടീൽ നടന്നു. കുമ്മായ ചിറക്ക് സമീപം പുഴയോരത്ത് നടന്ന ചടങ്ങ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി ജയദീപ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി പി.എൻ വൈശാഖ് പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി കൊടുത്തു. മണ്ഡലം പ്രസിഡന്റ് എം.എച്ച് ഷാനവാസ് അധ്യക്ഷത വഹിച്ചു. സി.എ ശങ്കരൻ കുട്ടി, ജയൻ മംഗലം, സന്ധ്യ കൊട…
കരുമത്ര: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 5-ന് കരുമത്ര മഹാത്മാ യുവജന സംഘത്തിൻ്റെ നേതൃത്വത്തിൽ പ്രദേശത്തെ പാതയോരങ്ങളിൽ വൃക്ഷത്തൈകൾ നട്ടു. പ്രകൃതിയെയും ഭൂമിയെയും സംരക്ഷിക്കുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് യുവജന സംഘം ഈ മാതൃകാപരമായ പരിപാടി സംഘടിപ്പിച്ചത്. സംഘം പ്രസിഡൻ്റ് സന്തോഷ് എറക്കാട്ടിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കുട്ടൻ മച്ചാട് ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. യുവജന സംഘം ഭാരവാഹികളായ ജെയിംസ് കുണ്ടുകുളം, എ.എ. ബഷീർ, പി.എ. ലോനപ്പൻ, പി.ടി. തോമസ് എന്നിവർ ഉൾപ്പെടെ നിരവധി പേർ വൃക്ഷത്തൈ നടീ…
വടക്കാഞ്ചേരി: വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ഡിവിഷൻ 1-ലെ പുതുരുത്തി ഗവൺമെൻ്റ് യു.പി. സ്കൂളിൽ പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. 'ചങ്ങാതിക്കൊരു തൈ' എന്ന നൂതന പരിപാടിയിലൂടെ കുട്ടികൾക്കിടയിൽ വൃക്ഷത്തൈകൾ കൈമാറിയും തൈകൾ നടാൻ പരസ്പരം പ്രോത്സാഹിപ്പിച്ചും പരിസ്ഥിതി സ്നേഹം വളർത്തുന്നതിന് സ്കൂൾ നേതൃത്വം നൽകി. പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി നടന്ന സമ്മേളനം വാർഡ് കൗൺസിലർ നിജി ബാബു ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സാജിത ടീച്ചർ സ്വാഗതം പ്രസംഗം നടത്തി. പിടിഎ പ്രസിഡൻ്റ് ദിനേഷ് അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് സനീ…
വടക്കാഞ്ചേരി: ഒന്നര കിലോയോളം വരുന്ന എം.ഡി.എം.എ.യുമായി പാലക്കാട് മങ്കര സ്വദേശിയായ യുവാവും വടക്കാഞ്ചേരി മങ്കര സ്വദേശിനിയായ യുവതിയും കോങ്ങാട് വെച്ച് പിടിയിൽ. പാലക്കാട് കോങ്ങാട് വെച്ചാണ് കഴിഞ്ഞ ദിവസം ഇരുവരെയും പിടികൂടിയത്. വടക്കാഞ്ചേരി വാഴാനി റോഡിൽ മങ്കര വളവിൻ പഞ്ചായത്ത് കിണറിന് സമീപം വളയംപറമ്പിൽ വീട്ടിൽ ജയദേവന്റെ ഭാര്യ കെ.എസ്. സരിത (30) ആണ് പിടിയിലായ യുവതി. ബെംഗളൂരുവിൽ നിന്ന് എം.ഡി.എം.എ. എത്തിച്ച് വിൽപ്പനക്കാർക്ക് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായ ഇരുവരും. മയക്കുമരുന്ന് വിൽപ്പന ലക്ഷ്യമിട്ട് കോങ്ങാട് ഒരു വാടക വീടെടുത്ത് താമസി…
വടക്കാഞ്ചേരി: ഡ്രൈവർമാരില്ലാത്തതിനെ തുടർന്ന് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ ആംബുലൻസ് സേവനം ശനിയാഴ്ചയും പൂർണ്ണമായി മുടങ്ങി. ഇതോടെ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് മറ്റ് ആംബുലൻസ് സർവീസുകളെ ആശ്രയിക്കേണ്ട ഗതികേടാണ് ഉണ്ടായിരിക്കുന്നത്. നാല് ഡ്രൈവർമാർ ആശുപത്രിയിൽ ഉണ്ടെങ്കിലും, രണ്ടുപേർ സ്ഥിരമായി അവധിയിൽ പോയതാണ് പ്രതിസന്ധിക്ക് കാരണം. ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ആംബുലൻസ് സർവീസിൽ, വെള്ളിയാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ ഡ്രൈവർ രാവിലെ മടങ്ങിയതോടെ ശനിയാഴ്ച പകൽ ആംബുലൻസ് സേവനം പൂർണ്ണമായും നിലച്ചു. കഴിഞ്ഞ രണ്ടു മാസത്തോളമായി ജില്ലാ ആശുപത്രി…
തൃശൂർ: തൃശൂർ നഗരത്തിൽ എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 5 കിലോയിലധികം 'ഒറിയൻ സ്പെഷ്യൽ' എന്നറിയപ്പെടുന്ന മുന്തിയ ഇനം കഞ്ചാവുമായി യുവാവ് പിടിയിലായി. എക്സൈസ് കമ്മീഷണർ മദ്ധ്യ മേഖല സ്ക്വാഡിലെ പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മുജീബ് റഹ്മാന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സുധീർ കെ.കെ.യും പാർട്ടിയുമാണ് അതിസാഹസികമായി പ്രതിയെ പിടികൂടിയത്. നിരന്തരമായ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് രാജേഷ് എന്ന പ്രതിയെ എക്സൈസ് സംഘം വലയിലാക്കിയത്. വിദ്യാർത്ഥികൾ, ഡ്രൈവർമാർ, ഗുണ്ടകൾ എന്നിവരാണ് ഇയാളുടെ പ്രധാന ഇടപാടുകാർ എന്ന് എക്സൈസ് അറിയിച്ചു. ച…
Social Plugin