തൃശൂർ: തൃശൂർ നഗരത്തിൽ എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 5 കിലോയിലധികം 'ഒറിയൻ സ്പെഷ്യൽ' എന്നറിയപ്പെടുന്ന മുന്തിയ ഇനം കഞ്ചാവുമായി യുവാവ് പിടിയിലായി. എക്സൈസ് കമ്മീഷണർ മദ്ധ്യ മേഖല സ്ക്വാഡിലെ പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മുജീബ് റഹ്മാന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സുധീർ കെ.കെ.യും പാർട്ടിയുമാണ് അതിസാഹസികമായി പ്രതിയെ പിടികൂടിയത്.
നിരന്തരമായ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് രാജേഷ് എന്ന പ്രതിയെ എക്സൈസ് സംഘം വലയിലാക്കിയത്. വിദ്യാർത്ഥികൾ, ഡ്രൈവർമാർ, ഗുണ്ടകൾ എന്നിവരാണ് ഇയാളുടെ പ്രധാന ഇടപാടുകാർ എന്ന് എക്സൈസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ പ്രതി പല തവണ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് സമ്മതിച്ചു.
പ്രതിയുടെ മൊബൈൽ ഫോണിലെ കോൺടാക്ട് ലിസ്റ്റ് അനുസരിച്ച് കഞ്ചാവ് വാങ്ങി ഉപയോഗിച്ചിരുന്നവരെ കണ്ടെത്താനും അവർക്കെതിരെ കേസെടുക്കാനും അഡിക്റ്റായവരെ വിമുക്തി മിഷൻ വഴി പുനരധിവസിപ്പിക്കാനും തൃശൂർ എൻഫോഴ്സ്മെൻ്റ് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എ.ടി. ജോബി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
റെയ്ഡ് നടത്തിയ എക്സൈസ് സംഘത്തിൽ മധ്യമേഖല കമ്മീഷണർ സ്ക്വാഡിലെ എ. മുജീബ് റഹ്മാൻ, പ്രിവൻ്റീവ് ഓഫീസർ ടി.ജെ. രഞ്ജിത്ത്, എ.ഇ.ഐ. ഗ്രേഡ് രാജു എൻ.ആർ., പി.ഒ. ഗ്രേഡ് സിജോ മോൻ, പി.ഒ. ഗ്രേഡ് ബിജു കെ.ആർ., സി.ഇ.ഒ. അരുൺകുമാർ, സി.ഇ.ഒ. ഷാജിത്ത് എൻ.ആർ., സി.ഇ.ഒ. അനുപ് ദാസ് എന്നിവരും പങ്കെടുത്തു.
തൃശൂർ നഗരത്തിലെ മയക്കുമരുന്ന് ശൃംഖലയെ തകർക്കുന്നതിനുള്ള ശക്തമായ നടപടികൾ തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
✨ നിങ്ങളുടെ സ്വപ്ന കരിയറിനായുള്ള വാതിൽ തുറക്കൂ! ✨
🏥 വടക്കാഞ്ചേരിയിലെ ശ്രീകൃഷ്ണ കോളേജ് ഫോർ ഹെൽത്ത്‌കെയർ & മീഡിയ സ്റ്റഡീസിൽ പുതിയ അഡ്മിഷനുകൾ ആരംഭിച്ചിരിക്കുന്നു! 28 വർഷത്തെ വിശ്വസനീയമായ പാരമ്പര്യത്തോടെ, ഭാരത് സേവക് സമാജ് & NSDC അംഗീകാരവും NILAM UNIVERSITY, CTDS INDIA എന്നിവയുടെ അഫിലിയേഷനുമായി ഞങ്ങൾ മികച്ച തൊഴിൽ സാധ്യതകളുള്ള കോഴ്സുകൾ നൽകുന്നു.
🌟 എന്തുകൊണ്ട് ശ്രീകൃഷ്ണ കോളേജ്? 🌟
* ✅ ഉയർന്ന ജോലി സാധ്യതയുള്ള പ്രൊഫഷണൽ കോഴ്സുകൾ
* ✅ പഠനശേഷം ഉറപ്പായ ഇന്റേൺഷിപ്പ് (நிശ്ചിത ഹാജരോടെ)
* ✅ 28 വർഷത്തെ മികവ്
* ✅ സൗജന്യ യൂണിഫോം, ഐഡി കാർഡ്
* ✅ കുറഞ്ഞ ഫീസ്, തവണകളായി അടയ്ക്കാൻ സൗകര്യം
* ✅ മികച്ച ഹോസ്റ്റൽ സൗകര്യങ്ങൾ
* ✅ പ്രഗത്ഭരായ ഗസ്റ്റ് ഫാക്കൽറ്റിയും സോഫ്റ്റ് സ്കിൽ പരിശീലനവും
* ✅ NILAM യൂണിവേഴ്സിറ്റി & CTDS INDIA അംഗീകൃത ബിരുദ (B.Voc) & ഡിപ്ലോമ കോഴ്സുകൾ
* ✅ സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
* ✅ 2 വർഷത്തെ കമ്പ്യൂട്ടർ & സ്പോക്കൺ ഇംഗ്ലീഷ് കോഴ്സുകൾ
* ✅ ഓൺലൈൻ പഠന സൗകര്യം
* 🏆 അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ, 6 മാസത്തെ സൗജന്യ സ്കിൽ ഡെവലപ്‌മെന്റ് പരിശീലനം
📚 ഞങ്ങളുടെ പ്രധാന കോഴ്സുകൾ:
* ഡിപ്ലോമ ഇൻ ഹോസ്‌പിറ്റൽ മാനേജ്മെന്റ്
* B. Voc മെഡിക്കൽ ലബോറട്ടറി ടെക്നോളജി
* B. Voc റേഡിയോളജി ആൻഡ് ഇമേജിംഗ് ടെക്നോളജി (RIT)
* ഡിപ്ലോമ ഇൻ ഫാർമസി അസിസ്റ്റന്റ്
* ഡിപ്ലോമ ഇൻ പേഷ്യൻ്റ് കെയർ അസിസ്റ്റന്റ് നഴ്‌സിംഗ്
* ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി (DDT)
* ഡിപ്ലോമ ഇൻ X-Ray & ECG Technician
* B. Voc ഓപ്പറേഷൻ തിയറ്റർ & അനസ്തേഷ്യ ടെക്നോളജി
* ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ തെറാപ്പി
* ഡിപ്ലോമ ഇൻ മീഡിയ സ്റ്റഡീസ് (CTDS APPROVED)
🎁 പ്രത്യേക ഓഫർ: ഈ പോസ്റ്റ് കാണുന്ന ആദ്യത്തെ 10 പേർക്ക് അഡ്മിഷൻ ഫീസിൽ ₹1000/- രൂപയുടെ തൽക്ഷണ കിഴിവ്!
⏳ അവസരം പരിമിതമാണ്! നിങ്ങളുടെ ഭാവി സുരക്ഷിതമാക്കൂ, ഇന്ന് തന്നെ ശ്രീകൃഷ്ണ കോളേജിൽ ചേരൂ!
📞 കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനുമായി ബന്ധപ്പെടാൻ:
📱 04884 - 231771
📱 8075159817
📱 9387406660
🏢 സ്ഥലം: വടക്കാഞ്ചേരി
📣 ഈ പോസ്റ്റ് ലൈക്ക് ചെയ്യുക, ഷെയർ ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കളെ ടാഗ് ചെയ്യുക! ആകർഷകമായ സമ്മാനങ്ങൾ നേടൂ! സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകളോടെ മികച്ച വിദ്യാഭ്യാസം നേടാനുള്ള ഈ അവസരം ആരും നഷ്ടപ്പെടുത്തരുത്!
#AdmissionOpen #SreekrishnaCollege #Wadakkanchery #HealthcareCourses #MediaStudies #JobOpportunities #FreeSpokenEnglish #SkillDevelopment #BVoc #Diploma #Education #CareerGoals


0 അഭിപ്രായങ്ങള്‍