വടക്കാഞ്ചേരി: ഒന്നര കിലോയോളം വരുന്ന എം.ഡി.എം.എ.യുമായി പാലക്കാട് മങ്കര സ്വദേശിയായ യുവാവും വടക്കാഞ്ചേരി മങ്കര സ്വദേശിനിയായ യുവതിയും കോങ്ങാട് വെച്ച് പിടിയിൽ. പാലക്കാട് കോങ്ങാട് വെച്ചാണ് കഴിഞ്ഞ ദിവസം ഇരുവരെയും പിടികൂടിയത്.
വടക്കാഞ്ചേരി വാഴാനി റോഡിൽ മങ്കര വളവിൻ പഞ്ചായത്ത് കിണറിന് സമീപം വളയംപറമ്പിൽ വീട്ടിൽ ജയദേവന്റെ ഭാര്യ കെ.എസ്. സരിത (30) ആണ് പിടിയിലായ യുവതി. ബെംഗളൂരുവിൽ നിന്ന് എം.ഡി.എം.എ. എത്തിച്ച് വിൽപ്പനക്കാർക്ക് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായ ഇരുവരും.
മയക്കുമരുന്ന് വിൽപ്പന ലക്ഷ്യമിട്ട് കോങ്ങാട് ഒരു വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു ഇവർ. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 1.3KG MDMA യുമായി കോങ്ങാട്ടെ വാടക വീട്ടിൽ നിന്ന് ഇരുവരെയും പിടികൂടിയത്.
#വടക്കഞ്ചേരി_വാർത്തകൾ #WADAKKANCHERY_VARTHAKAL #MDMA #DrugBust #Palakkad #Kongad #Vadakkanchery #KeralaPolice #Narcotics #Arrest #CrimeNews

0 അഭിപ്രായങ്ങള്‍