വടക്കാഞ്ചേരി : മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിലൂടെ ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥ സുസ്ഥിരതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലവൃക്ഷതൈ നടീൽ നടന്നു.
കുമ്മായ ചിറക്ക് സമീപം പുഴയോരത്ത് നടന്ന ചടങ്ങ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി ജയദീപ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി പി.എൻ വൈശാഖ് പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി കൊടുത്തു. മണ്ഡലം പ്രസിഡന്റ് എം.എച്ച് ഷാനവാസ് അധ്യക്ഷത വഹിച്ചു. സി.എ ശങ്കരൻ കുട്ടി, ജയൻ മംഗലം, സന്ധ്യ കൊടക്കാടത്ത് , ബുഷ്റ റഷീദ്,കമലം ശ്രീനിവാസൻ, അഡ്വ , സി വിജയൻ , കെ.എം മുഹമ്മദ്, നാസർ മങ്കര,കെ.കെ അബൂബക്കർ , ഒ ആർ രാമചന്ദ്രൻ , ഏ.കെ പീതാംബരൻ , ബിജു കൃഷ്ണൻ , സൈറാബാനു, മഹേഷ് കുമരനെല്ലൂർ,കെ .കൃഷ്ണകുമാർ , റോയി ചിറ്റിലപ്പിള്ളി , സേവ്യാ ർ മെയ്സൺ,ശശികുമാർ മാസ്റ്റർ, ടോമി പുതുക്കര , കെ.വി സുബ്രമണ്യൻ, ജോസ് പാണേങ്ങാടൻ , ഷാജി അബ്രഹാം, അയ്യപ്പൻ കോർമത്ത് എന്നിവർ പങ്കെടുത്ത് നേതൃത്വം കൊടുത്തു.

0 അഭിപ്രായങ്ങള്‍