വാഴക്കോട്-പ്ലാഴി സംസ്ഥാന പാതയുടെ നിർമാണക്കരാർ തീരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ചെയ്തുതീർക്കാനുള്ളത് കുന്നോളം ജോലികൾ. ഒന്നര വർഷംമുമ്പ് തുടങ്ങിയ പണിയിൽ പൂർത്തിയായിരിക്കുന്നത് 65 ശതമാനം മാത്രമാണ്. ഏപ്രിൽ 25-ന് പൂർത്തിയാക്കേണ്ട നിർമാണം നിലവിലെ സാഹചര്യത്തിൽ എന്ന് പൂർത്തീകരിക്കാനാകുമെന്ന് ആർക്കും പറയാൻ കഴിയാത്ത സ്ഥിതിയാണ്. കെ.എസ്.ടി.പി.യാണ് പണികൾ നടത്തുന്നത്. ഇ.കെ.കെ. ഇൻഫ്രാസ്ട്രക്ചറാണ് നിർമാണക്കരാർ ഏറ്റെടുത്തിരിക്കുന്നത്. തുടക്കത്തിൽ വേഗത്തിൽ പോയിരുന്ന നിർമാണത്തിന് ക്രമേണ വേഗം കുറഞ്ഞു. നിർമാണത്തിന്റെ തുടക്കത്തിൽ നൂറുകണക്കിന് തൊഴിലാളികൾ ഉണ്ടായി…
ഇരു വൃക്കകളും തകരാറിലായ 31 കാരിയായ വീട്ടമ്മ ചികിത്സക്കു പണം കണ്ടെത്താനായി സുമനസ്സുകളുടെ സഹായം തേടുന്നു. മുള്ളൂർക്കര വളവ് കോലോത്തുകുളം വീട്ടിൽ സുമയ്യ എന്ന ഭർതൃമതിയും, രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയാണ് വൃക്ക മാറ്റിവെക്കാൻ പണമില്ലാതെ സഹായ അഭ്യർത്ഥനയുമായി രംഗത്തുവന്നിരി ക്കുന്നത്. 25 ലക്ഷത്തോളം രൂപയാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായ് ചിലവു വരുന്നത്. ഉമ്മയല്ലാതെ ഞങ്ങൾക്ക് മറ്റാരുമില്ല. സഹായിക്കണമെന്ന് നിറകണ്ണുകളോടെ അപേക്ഷിക്കുന്ന ഈ പിഞ്ചോമനയുടെ മുഖം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ നാം കണ്ടതാണ്. ജീവൻ നിലനിർത്താനുള്ള അവസാന പോരാട്ടത്തിൽ ന…
വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 41 പുതുരുത്തി പുലിക്കുന്നത്ത് പുലിയുടെ സാനിദ്ധ്യമുണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് ഡിവിഷൻ കൗൺസിലറും നഗരസഭാ പ്രതിപക്ഷ നേതാവുമായ K അജിത് കുമാറിന്റെ നേതൃത്വത്തിൽ ശനിയാഴ്ച്ച രാത്രി പ്രദേശത്തെ ജനങ്ങൾ സംഘങ്ങളായി തിരിഞ്ഞ് പുലി സാനിദ്ധ്യം ഉണ്ടെന്ന് പറയുന്ന യിടങ്ങളിലെല്ലാം തിരച്ചിൽ നടത്തി. പഴവൂർ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നുള്ള വനം വകുപ്പ് ഉദ്ദാ ഗസ്ഥരും രാത്രിയിൽ പ്രദേശത്ത് പട്രോളിങ്ങ് ശക്തമാക്കിയിരുന്നു. പുലിയെയോ, പുലിക്ക് സാമ്യമുള്ള മറ്റ് ജീവിയേയോ കണ്ടെത്താൻ സാധിച്ചില്ലെങ്കിലും രാത്രിയിൽ യുവാക്കളുടെ വലിയ സംഘങ്ങളും , വനം വകുപ്പ്…
അവണൂർ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ലോറികളിൽ വെള്ളം വിതരണം ചെയ്യുക. കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ നശിപ്പിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുക. മെഡിക്കൽ കോളേജ് - തങ്ങാലൂർ റോഡ് ഗതാഗതയോഗ്യമാക്കുക. കുടുംബശ്രീയിലെയും തൊഴിലുറപ്പിലെയും അഴിമതി അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മെമ്പർമാരായ മണികണ്ഠൻ ഐ ആർ, സുരേഷ് അവണൂർ, ബിന്ദു സോമൻ, മിനി സൈമൺ എന്നിവർ പഞ്ചായത്ത് ഓഫീസിൽ കുത്തിയിരുപ്പ് സമരം നടത്തുന്നു.
◾സെക്രട്ടേറിയേറ്റില്‍ ജീവനക്കാര്‍ മുങ്ങുന്നതു തടയാന്‍ ഏപ്രില്‍ ഒന്നു മുതല്‍ ആക്സസ് കണ്ട്രോള് സംവിധാനം നടപ്പാക്കും. പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടും ജീവനക്കാര്‍ മുങ്ങുന്നതായി കണ്ടതോടെയാണ് അകത്തേക്കു പ്രവേശിക്കാനും പുറത്തു പോകാനും പഞ്ചു ചെയ്യേണ്ട ആക്സസ് കണ്ട്രോള് കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. പൊതു ഭരണ സെക്രട്ടറി ജ്യോതി ലാല്‍ ഉത്തരവിറക്കി. ◾സംസ്ഥാന സെക്രട്ടേറിയേറ്റ് വളഞ്ഞ് യുഡിഎഫ് സമരം വരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് രണ്ടാമത്തെ ആഴ്ചയില്‍ സമരം ചെയ്യാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു. നിയമ…
വടക്കാഞ്ചേരിയുടെയും പരിസരപ്രദേശങ്ങളുടെയും ദാഹം മാറ്റുന്ന വാഴാനി അണക്കെട്ടിൽ ഇത്തവണ ജലനിരപ്പ് താഴുന്നത് ആശങ്കയുണ്ടാക്കുന്നു. പ്രദേശത്തെ ജലസ്ത്രോതസ്സുകളിൽ വെള്ളം താഴുമ്പോൾ കാർഷിക-കുടിവെള്ളക്ഷാമം ഒഴിവാക്കാൻ എല്ലാ വർഷവും വേനലിൽ വാഴാനിയിൽനിന്ന് വെള്ളം തുറന്നുവിടാറുണ്ട്. എന്നാൽ, ഇത്തവണ 18.12 ദശലക്ഷം ഘനമീറ്റർ സംഭരണശേഷിയുള്ള വാഴാനിയിൽ ശേഷിക്കുന്നത് 3.02 ദശലക്ഷം ഘനമീറ്റർ വെള്ളം മാത്രമാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 9.11 ദശലക്ഷം ഘനമീറ്റർ വെള്ളമുണ്ടായിരുന്നു. ജില്ലയിലെ മറ്റെല്ലാ അണക്കെട്ടുകളും വർഷക്കാലത്ത് ജലവിതാനം പാരമ്യത്തിലെത്തിയതിനെത്തുടർന്ന് തുറന്നുവിട…
Social Plugin