വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 41 പുതുരുത്തി പുലിക്കുന്നത്ത് പുലിയുടെ സാനിദ്ധ്യമുണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് ഡിവിഷൻ കൗൺസിലറും നഗരസഭാ പ്രതിപക്ഷ നേതാവുമായ K അജിത് കുമാറിന്റെ നേതൃത്വത്തിൽ ശനിയാഴ്ച്ച രാത്രി പ്രദേശത്തെ ജനങ്ങൾ സംഘങ്ങളായി തിരിഞ്ഞ് പുലി സാനിദ്ധ്യം ഉണ്ടെന്ന് പറയുന്ന യിടങ്ങളിലെല്ലാം തിരച്ചിൽ നടത്തി.
പഴവൂർ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നുള്ള വനം വകുപ്പ് ഉദ്ദാ ഗസ്ഥരും രാത്രിയിൽ പ്രദേശത്ത് പട്രോളിങ്ങ് ശക്തമാക്കിയിരുന്നു.
പുലിയെയോ, പുലിക്ക് സാമ്യമുള്ള മറ്റ് ജീവിയേയോ കണ്ടെത്താൻ സാധിച്ചില്ലെങ്കിലും രാത്രിയിൽ യുവാക്കളുടെ വലിയ സംഘങ്ങളും , വനം വകുപ്പ് ജീവനക്കാരും തിരച്ചിലുമായി രംഗത്തുണ്ടായത് പ്രദേശവാസികൾക്ക് ഏറെ ആശ്വാസം പകർന്നു.
പുലി സാനിധ്യം ഉണ്ടെങ്കിൽ എത്രയും പെട്ടന്ന് പുലിയെ കണ്ടെത്തി പിടികൂടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്ര ആദ്ധ്യക്ഷത വഹിച്ച തലപ്പിള്ളി താലൂക്ക് വികസന സമിതി യോഗം ശനിയാഴ്ച്ച തീരുമാനമെടുത്തിരുന്നു.
മേഖലയിലുള്ളത് പുലിയാണോ ?അതോ വനം വകുപ്പ് അധികൃതർ അനുമാനിക്കുന്നത് പോലെ പൂച്ച പുലിയാണോ എന്ന കാര്യത്തിൽ അടിയന്തിരമായി സ്ഥിരീകരണം വേണമെന്നാണ് ഡിവിഷൻ കൗൺസിലർ കൂടിയായ K അജിത് കുമാർ ആവശ്യപ്പെടുന്നത്.

0 അഭിപ്രായങ്ങള്‍