ജൂൺ 17: ചേലക്കര നിയോജക മണ്ഡലത്തിലെ മദ്യപാനികളുടെ ദീർഘകാലത്തെ മോഹങ്ങൾക്ക് താത്കാലിക തിരിച്ചടിയായി, മുള്ളൂർക്കര പഞ്ചായത്തിലെ അകമലയിൽ തുറക്കാൻ തീരുമാനിച്ചിരുന്ന ബീവറേജസ് ഔട്ട്ലെറ്റിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചു. സൗഹൃദ വില്ല റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ നൽകിയ പരാതിയിലാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ. ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് നിയാസ് സി.പി.യാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. മുള്ളൂർക്കര പഞ്ചായത്തിലെ അകമലയിൽ പുതിയ ഔട്ട്ലെറ്റ് തുറക്കാൻ ഇക്കഴിഞ്ഞ മെയ് 19-നാണ് സംസ്ഥാന എക്സൈസ് കമ്മീഷണർ ലൈസൻസ് അനുവദിച്ചിരുന്നത്. സംസ്ഥാന ബീവറേജ് കോർപ്പറേഷൻ ചെ…
ഡയാലിസിസ് രോഗികൾക്ക് ആശ്വാസമായി ACTS വടക്കാഞ്ചേരി ബ്രാഞ്ച് 2025 ജൂലൈ മുതൽ സൗജന്യ ഡയാലിസിസ് കെയർ ആംബുലൻസ് സേവനം ആരംഭിക്കുന്നു. രോഗികളെ വീട്ടിൽ നിന്ന് ഡയാലിസിസ് സെന്ററുകളിലേക്ക് എത്തിക്കുകയും ചികിത്സയ്ക്ക് ശേഷം തിരികെ വീട്ടിലെത്തിക്കുകയും ചെയ്യുന്നതാണ് ഈ സമഗ്ര സേവനം. വടക്കാഞ്ചേരി കേന്ദ്രമാക്കി 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്കാണ് നിലവിൽ ഈ സൗകര്യം ലഭ്യമാകുക. മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലും തൃശൂർ നഗര പരിധിയിലുള്ള ഡയാലിസിസ് സെന്ററുകളിലേക്കുമാണ് ആംബുലൻസ് സർവീസ് ലഭ്യം. രോഗിയുടെ യാത്രാസൗകര്യം മാത്രമാണ് ഈ സേവ…
സംസ്ഥാനത്ത് കാലവർഷം സജീവമായതോടെ തൃശ്ശൂർ ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നിലവിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലയിൽ, നാളെ (ജൂൺ 12) ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴയാണ് നാളെ തൃശ്ശൂരിൽ പ്രതീക്ഷിക്കുന്നത്. മെയ് 29 മുതൽ നിശ്ചലമായിരുന്ന കാലവർഷം പൂർവാധികം ശക്തിയോടെയാണ് തിരിച്ചെത്തിയിരിക്കുന്നത്. തെക്ക് കിഴക്ക് അറബിക്കടലിൽ രൂപം കൊള്ളാൻ സാധ്യതയുള്ള ന്യൂനമർദ പാത്തിയും ആന്ധ്രാ തീരത്ത് രൂപപ്പെടുന്ന ചക്രവാതച്ചുഴിയും മൺസൂണിന് കൂടുതൽ ശക്തി പകരും. ഈ സാഹചര്യത്തിൽ, ജൂൺ 12 മുതൽ …
വാഴാനി ഡാമിൽ ജലനിരപ്പ് നിയന്ത്രിക്കാൻ സ്ലൂയിസ് വാൽവ് തുറന്നു; ആശങ്ക വേണ്ടെന്ന് അധികൃതർ വടക്കാഞ്ചേരി: വാഴാനി ഡാം നിറഞ്ഞതുകൊണ്ടല്ല, മറിച്ച് ജലനിരപ്പ് ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി ഡാമിലെ സ്ലൂയിസ് വാൽവ് തുറന്ന് വെള്ളം വടക്കാഞ്ചേരി പുഴയിലേക്ക് ഒഴുക്കിവിട്ടു. ഡാമിൻ്റെ പരമാവധി സംഭരണശേഷിയുടെ മൂന്നിലൊന്ന് വെള്ളം പോലും ഇപ്പോഴില്ലെന്നും, ഡാം നിറഞ്ഞാൽ തുറക്കുന്ന ഷട്ടറിൻ്റെ ഏഴയലത്തുപോലും നിലവിൽ ജലനിരപ്പ് എത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഡാം ഷട്ടറുകളല്ല, സ്ലൂയിസ് വാൽവാണ് തുറന്നതെന്നതാണ് പ്രധാനപ്പെട്ട വിവരം. ഡാം അസിസ്റ്റന്റ് എഞ്ചിനീയർ പി.എസ്. സാ…
തൃശ്ശൂർ: ഒമ്പതാം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങവെ മാങ്ങാടുണ്ടായ വാഹനാപകടത്തിൽ സുനൈന (9) എന്ന വിദ്യാർഥിനി മരണപ്പെട്ടു. പെരുന്നാൾ അവധി ആഘോഷിക്കാനായി കുടുംബത്തോടൊപ്പം ചാവക്കാട് ബീച്ചിലേക്ക് പോയി മടങ്ങവെയായിരുന്നു അപകടം. ഈസ്റ്റ് ഒറ്റപ്പാലം വടക്കേപ്പാത പുത്തൻപീടിയേക്കൽ അബ്ദുൽ സലാമിന്റെ മകളാണ് മരിച്ച സുനൈന. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് നാലരയോടെ എരുമപ്പെട്ടി മാങ്ങാട് ക്രിസ്ത്യൻ പള്ളിക്ക് സമീപത്തുവെച്ചാണ് സുനൈനയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ പിൻസീറ്റിലിരുന്ന സുനൈന തെറിച്ച് മുന്നിലേക്ക് വീഴു…
എരുമപ്പെട്ടി: എരുമപ്പെട്ടി ഗവ. എൽ.പി. സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. വെള്ളത്തിൽനിന്നാണ് വിഷബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെത്തുടർന്ന് വിവിധ ഭക്ഷ്യസാമ്പിളുകളും വെള്ളവും വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സ്കൂളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സമ്പൂർണ ശുചീകരണം പൂർത്തിയാക്കി. ഇക്കഴിഞ്ഞ ദിവസങ്ങളിൽ നൂറിലധികം വിദ്യാർഥികളെയാണ് ഭക്ഷ്യവിഷബാധ ഗുരുതരമായി ബാധിച്ചത്. ഇരുനൂറിലധികം കുട്ടികൾക്ക് അസ്വസ്ഥതകളുണ്ടായി. തിങ്കളാഴ്ചയും നിരവധി വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടുകയും, പലര…
ചേലക്കര: ലഡ്ഡു കടം നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ കടയുടമയെ മർദിക്കുകയും കട തകർക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെ റിമാൻഡ് ചെയ്തു. തോന്നൂർക്കരയിൽ 'വിഷ്ണുമായ സ്വീറ്റ്സ്' എന്ന സ്ഥാപനം നടത്തുന്ന മണ്ണാർക്കാട് കുമരംപുത്തൂർ വലിയാട്ടിൽ സ്വദേശി മുരളി (49)യെ മർദിച്ച കേസിലെ പ്രതികളായ തോന്നൂർക്കര പടിഞ്ഞാറ്റുമുറി സ്വദേശികളായ മനപ്പടിക്കൽ വീട്ടിൽ വിനു (46), കളരിക്കൽ വീട്ടിൽ സന്തോഷ് (43) എന്നിവരെയാണ് ചേലക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. മദ്യലഹരിയിൽ കടയിലെത്തിയ ഇരുവരും ലഡ്ഡു കടമായി ആവശ്യപ്പ…
Social Plugin