സംസ്ഥാനത്ത് കാലവർഷം സജീവമായതോടെ തൃശ്ശൂർ ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നിലവിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലയിൽ, നാളെ (ജൂൺ 12) ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴയാണ് നാളെ തൃശ്ശൂരിൽ പ്രതീക്ഷിക്കുന്നത്.
മെയ് 29 മുതൽ നിശ്ചലമായിരുന്ന കാലവർഷം പൂർവാധികം ശക്തിയോടെയാണ് തിരിച്ചെത്തിയിരിക്കുന്നത്. തെക്ക് കിഴക്ക് അറബിക്കടലിൽ രൂപം കൊള്ളാൻ സാധ്യതയുള്ള ന്യൂനമർദ പാത്തിയും ആന്ധ്രാ തീരത്ത് രൂപപ്പെടുന്ന ചക്രവാതച്ചുഴിയും മൺസൂണിന് കൂടുതൽ ശക്തി പകരും. ഈ സാഹചര്യത്തിൽ, ജൂൺ 12 മുതൽ ഒരാഴ്ചയോളം മൺസൂൺ സജീവമായി തുടരുമെന്നാണ് പ്രവചനം.
ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി ലൈനുകൾ പൊട്ടാനും സാധ്യതയുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
#വടക്കഞ്ചേരി_വാർത്തകൾ
#WADAKKANCHERY_VARTHAKAL
#ThrissurRain
#OrangeAlert
#KeralaMonsoon
#HeavyRainAlert
#ThrissurWeather
#MonsoonUpdate
#KeralaNews
#Wadakkanchery

0 അഭിപ്രായങ്ങള്‍