തൃശ്ശൂർ: ഒമ്പതാം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങവെ മാങ്ങാടുണ്ടായ വാഹനാപകടത്തിൽ സുനൈന (9) എന്ന വിദ്യാർഥിനി മരണപ്പെട്ടു. പെരുന്നാൾ അവധി ആഘോഷിക്കാനായി കുടുംബത്തോടൊപ്പം ചാവക്കാട് ബീച്ചിലേക്ക് പോയി മടങ്ങവെയായിരുന്നു അപകടം. ഈസ്റ്റ് ഒറ്റപ്പാലം വടക്കേപ്പാത പുത്തൻപീടിയേക്കൽ അബ്ദുൽ സലാമിന്റെ മകളാണ് മരിച്ച സുനൈന. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് നാലരയോടെ എരുമപ്പെട്ടി മാങ്ങാട് ക്രിസ്ത്യൻ പള്ളിക്ക് സമീപത്തുവെച്ചാണ് സുനൈനയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ പിൻസീറ്റിലിരുന്ന സുനൈന തെറിച്ച് മുന്നിലേക്ക് വീഴു…
എരുമപ്പെട്ടി: എരുമപ്പെട്ടി ഗവ. എൽ.പി. സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. വെള്ളത്തിൽനിന്നാണ് വിഷബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെത്തുടർന്ന് വിവിധ ഭക്ഷ്യസാമ്പിളുകളും വെള്ളവും വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സ്കൂളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സമ്പൂർണ ശുചീകരണം പൂർത്തിയാക്കി. ഇക്കഴിഞ്ഞ ദിവസങ്ങളിൽ നൂറിലധികം വിദ്യാർഥികളെയാണ് ഭക്ഷ്യവിഷബാധ ഗുരുതരമായി ബാധിച്ചത്. ഇരുനൂറിലധികം കുട്ടികൾക്ക് അസ്വസ്ഥതകളുണ്ടായി. തിങ്കളാഴ്ചയും നിരവധി വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടുകയും, പലര…
ചേലക്കര: ലഡ്ഡു കടം നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ കടയുടമയെ മർദിക്കുകയും കട തകർക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെ റിമാൻഡ് ചെയ്തു. തോന്നൂർക്കരയിൽ 'വിഷ്ണുമായ സ്വീറ്റ്സ്' എന്ന സ്ഥാപനം നടത്തുന്ന മണ്ണാർക്കാട് കുമരംപുത്തൂർ വലിയാട്ടിൽ സ്വദേശി മുരളി (49)യെ മർദിച്ച കേസിലെ പ്രതികളായ തോന്നൂർക്കര പടിഞ്ഞാറ്റുമുറി സ്വദേശികളായ മനപ്പടിക്കൽ വീട്ടിൽ വിനു (46), കളരിക്കൽ വീട്ടിൽ സന്തോഷ് (43) എന്നിവരെയാണ് ചേലക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. മദ്യലഹരിയിൽ കടയിലെത്തിയ ഇരുവരും ലഡ്ഡു കടമായി ആവശ്യപ്പ…
തൃശൂർ സിറ്റി പോലീസ് കമ്മീ,ണർ ഇളങ്കോ ആർ െഎ പി എസിൻെറ നിർദ്ദേശപ്രകാരം നഗരത്തിലെ ബസ്സുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ മദ്യലഹരിയിൽ വാഹനം ഓടിച്ചിരുന്ന പള്ളിക്കൽ സ്വദേശിയായ പാവിലകണ്ടിയിൽ വീട്ടിൽ രിജേഷ് (38) അന്നകര സ്വദേശിയായ പോന്നോർ വീട്ടിൽ സാൻറോ (38) എന്നീ ബസ്സ് ഡ്രൈവർമാരെയാണ് ഈസ്റ്റ് പോലീസ് പിടികൂടിയത്. തൃശൂർ കോഴിക്കോട് റൂട്ടിൽ ഓടുന്ന ഡിഫൻറർ തൃശൂർ ഗുരുവായൂർ റൂട്ടിൽ ഓടുന്ന ജോണി ബ്രദേഴ്സ് എന്നീ ബസ്സുകളിലെ ഡ്രൈവർമാരൊണ് പിടികൂടിയത്. ടൌൺ ഈസ്റ്റ് ഇൻസ്പെ്കടർ ജിജോ എം ജെ സബ് ഇൻസ്പെക്ടർ സജി എന്നിവർ ചേർന്നു നടത്തിയ പരിശോധനയിലാണ് ഡ്രൈവർമാർ പിടിയിലായത്. സ…
ചേ ലക്കര നിയോജകമണ്ഡലത്തിലെ മദ്യപരുടെ ദീർഘകാലത്തെ ആഗ്രഹം പൂവണിയാൻ ഒരുങ്ങുന്നു! നിയോജകമണ്ഡലത്തിൽ ഒരു ബീവറേജ് ഔട്ട്ലെറ്റിന് അനുമതിയായതോടെ മണ്ഡലവാസികൾക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. എന്നാൽ, ഈ 'ആശ്വാസത്തിന്' പിന്നിൽ പൊതുതാത്പര്യവും നിയമപരമായ ബാധ്യതകളും സംബന്ധിച്ച ചർച്ചകളും മുറുകുകയാണ്. തൃശ്ശൂർ ജില്ലയിലെ മുള്ളൂർക്കര പഞ്ചായത്തിലെ അകമല XII-28D,28E,28H,28I എന്നീ വിലാസങ്ങളിലാണ് പുതിയ ഔട്ട്ലെറ്റിന് കേരള സ്റ്റേറ്റ് എക്സൈസ് ഡിപ്പാർട്ട്മെൻ്റ് അനുമതി നൽകിയിരിക്കുന്നത്. കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷനാണ് ഇതിന്റെ ചുമതല. 2025-2026 സാമ്പത്തിക…
വടക്കാഞ്ചേരി: കാലവർഷം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴും വടക്കാഞ്ചേരി മേഖലയിലെ പ്രധാന ജലസംഭരണിയും വിനോദസഞ്ചാര കേന്ദ്രവുമായ വാഴാനി അണക്കെട്ടിൽ ജലനിരപ്പ് കാര്യമായി ഉയർന്നിട്ടില്ല. പരമാവധി സംഭരണ ശേഷിയുടെ ഏകദേശം 30% വെള്ളം മാത്രമാണ് നിലവിൽ ഡാമിലുള്ളത്. കാലവർഷാരംഭത്തിൽ മഴ ലഭിച്ചിരുന്നെങ്കിലും ഡാമിലെ ജലനിരപ്പിൽ വലിയ മാറ്റമുണ്ടാക്കാൻ സാധിച്ചില്ലെന്നാണ് വിലയിരുത്തൽ. 62.48 മീറ്റർ പരമാവധി സംഭരണ ശേഷിയുള്ള വാഴാനി ഡാമിൽ ജൂൺ 8 ഞായറാഴ്ചയിലെ കണക്കനുസരിച്ച് 51.35 മീറ്റർ മാത്രമാണ് ജലനിരപ്പ് രേഖപ്പെടുത്തിയത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, 18.12 ദശലക്ഷം ഘനമീറ്റർ പരമ…
വടക്കാഞ്ചേരി: വാഴക്കോട് വളവിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞുവീണ് യുവതിക്ക് പരിക്ക്. പൂവത്തിങ്കൽ വീട്ടിൽ മുഹ്സിന ഹന്ന (21) ക്കാണ് പരിക്കേറ്റത്. ഇന്നലെ (ജൂൺ 7, 2025) രാത്രി 8:50 ഓടെയായിരുന്നു അപകടം.അപകടത്തിൽ പരിക്കേറ്റ മുഹ്സിന ഹന്നയെ വടക്കാഞ്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ബന്ധുക്കളുടെ നിർദ്ദേശപ്രകാരം ദയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.ആംബുലൻസിന്റെ ഡ്രൈവർ അനൂപും വോളണ്ടിയർ അഫ്സൽ കല്ലമ്പാറയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. #വടക്കാഞ്ചേരി_വാർത്തകൾ #WADAKKANCHERY_VARTHAKAL #VadakkancheryAccident #ScooterAccident #RoadS…
Social Plugin