ബസ്സുകളിൽ മിന്നൽ പരിശോധന മദ്യലഹരിയിലായിരുന്ന രണ്ടു ഡ്രൈവർമാർ പിടിയിൽ


 തൃശൂർ സിറ്റി പോലീസ് കമ്മീ,ണർ ഇളങ്കോ ആർ െഎ പി എസിൻെറ നിർദ്ദേശപ്രകാരം നഗരത്തിലെ ബസ്സുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ മദ്യലഹരിയിൽ വാഹനം ഓടിച്ചിരുന്ന പള്ളിക്കൽ സ്വദേശിയായ പാവിലകണ്ടിയിൽ വീട്ടിൽ രിജേഷ് (38) അന്നകര സ്വദേശിയായ പോന്നോർ വീട്ടിൽ സാൻറോ (38) എന്നീ ബസ്സ് ഡ്രൈവർമാരെയാണ് ഈസ്റ്റ് പോലീസ് പിടികൂടിയത്. തൃശൂർ കോഴിക്കോട് റൂട്ടിൽ ഓടുന്ന ഡിഫൻറർ തൃശൂർ ഗുരുവായൂർ റൂട്ടിൽ ഓടുന്ന ജോണി ബ്രദേഴ്സ് എന്നീ ബസ്സുകളിലെ ഡ്രൈവർമാരൊണ് പിടികൂടിയത്. 


ടൌൺ ഈസ്റ്റ് ഇൻസ്പെ്കടർ ജിജോ എം ജെ സബ് ഇൻസ്പെക്ടർ സജി എന്നിവർ ചേർന്നു നടത്തിയ പരിശോധനയിലാണ് ഡ്രൈവർമാർ പിടിയിലായത്. സിവിൽ പോലീസ് ഓഫീസർമാരായ സുജിത്ത് സൂരജ്, സുനിൽ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. തുർന്നുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്നും സിറ്റി പോലീസ് കമ്മീ,ണർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍