തൃശൂർ: കോഞ്ചേരി അമ്മാംകുഴിയിൽ ഒരു വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പോലീസ് പ്രതിയെ പിടികൂടി. വടക്കാഞ്ചേരി സ്വദേശിയായ സിജോയാണ് പിടിയിലായത്. വീട്ടിൽ ടൈൽസ് പണിക്ക് എത്തിയ സിജോ, വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കി മോഷണം നടത്തിയിരുന്നു. മെഡിക്കൽ കോളേജ് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. തൃശ്ശൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നയിച്ചത്.
മുള്ളൂർക്കര സെൻ്ററിൽ തീർത്ഥാടകസംഘം സഞ്ചരിച്ചിരുന്ന ട്രാവലർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ച് 8 പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. നിലമ്പൂരിൽ നിന്ന് കോട്ടയത്തെ കുടുംബ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന 14 അംഗങ്ങൾ സഞ്ചരിച്ചിരുന്ന വാഹനമാണ് ഇന്ന് പുലർച്ചെ രണ്ടരയോടെ അപകടത്തിൽപ്പെട്ടത്. മുകളിലെ യൂട്യൂബ് ഐക്കണിൽ ക്ലിക്ക് ചെയ്ത് വീഡിയോ കാണാം *അറിഞ്ഞില്ലേ*❓ *തുല്യതാ പരീക്ഷകൾ ഇനി ആറുമാസം കൊണ്ട് എഴുതാം*‼️ *SSLC,PLUS TWO കേന്ദ്ര ഗവൺമെന്റ് പരീക്ഷ(NIOS ) 6 മാസം കൊണ്ട് വിജയിക്കാം✨️* *ഓൺലൈൻ ആയും ഓഫ്ലൈൻ ആയും എക്സാം എഴുതാൻ അവസരം!!!* ഉടൻ വ…
ഇന്ന് രാവിലെ ഏഴരയോടെ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പരിസരത്തായിരുന്നു അപകടം.വാഴക്കോട് ഭാഗത്തും കല്ല് കയറ്റി വരികയായിരുന്ന ലോറി കയറ്റത്തിൽ ബ്രേക്ക് ചെയ്തതിനെ തുടർന്ന് വാഹനം പുറകിലേക്ക് ഇറങ്ങി പുറകിൽ വന്നിരുന്ന സ്വകാര്യ വാഹനം അപകടമൊഴിവാക്കാൻ വശത്തേക്ക് വെട്ടിക്കുകയായിരുന്നു. വെട്ടിക്കുന്നതിനിടയിൽ ടോറസ് ലോറിയിൽ തട്ടി സ്വകാര്യ കാറിൻ്റെ ഇടതുവശത്തെ വിൻ്റോ തങ്കരുകയും ചെയ്തു. വാഹനത്തിൽ സഞ്ചരിച്ചിരുന്ന ഒറ്റപ്പാലം സ്വദേശികളായ വീട്ടമ്മക്ക് നിസാര പരിക്കേറ്റു. വടക്കാഞ്ചേരി പോലീസ് നടപടികൾ സ്വീകരിച്ചു . *അറിഞ്ഞില്ലേ*❓ *തുല്യതാ പരീക്ഷകൾ ഇനി ആറുമാസം കൊണ്ട് എ…
വടക്കാഞ്ചേരി പോലീസ് ഇന്ന് പുലർച്ചെ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് വന്തോതിലുള്ള ലഹരി വസ്തുക്കൾ പിടികൂടിയത്. അങ്കമാലിയിൽ നിന്നും ഒറ്റപ്പാലത്തേക്ക് കടത്തുകയായിരുന്ന 30 ചാക്ക് ഹാൻസ് എന്ന നിരോധിത പുകയില ഉത്പന്നമാണ് പിടിച്ചെടുത്തത്. മലപ്പുറം സ്വദേശിയായ 37 വയസുള്ള അബ്ദുൾ നിഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു *അറിഞ്ഞില്ലേ*❓ *തുല്യതാ പരീക്ഷകൾ ഇനി ആറുമാസം കൊണ്ട് എഴുതാം*‼️ *SSLC,PLUS TWO കേന്ദ്ര ഗവൺമെന്റ് പരീക്ഷ(NIOS ) 6 മാസം കൊണ്ട് വിജയിക്കാം✨️* *ഓൺലൈൻ ആയും ഓഫ്ലൈൻ ആയും എക്സാം എഴുതാൻ അവസരം!!!* ഉടൻ വിളിക്കൂ📲📲📲 *7012664833* 🪀 *WhatsApp* 👇 …
അകമലയിൽ പുലി ഇറങ്ങിയെന്ന വാർത്തയെ തുടർന്ന് വനം വകുപ്പ് നടത്തിയ ട്രാപ്പ് ക്യാമറ പരിശോധനയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനായില്ല. പ്രദേശവാസി ലോറൻസ് തന്റെ നായയെ പുലി പിടിച്ചുവെന്ന അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും, ക്യാമറയിൽ പതിഞ്ഞത് തെരുവ് നായ്ക്കളുടെ ദൃശ്യങ്ങളാണെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്. എന്നാൽ, പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ പ്രദേശത്ത് പുലിയുണ്ടാകാനുള്ള സാധ്യത പൂർണ്ണമായും തള്ളിക്കളയാനാവില്ലെന്നും വനം വകുപ്പ് അധികൃതർ പറയുന്നു..
രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടു വരെ വടക്കാഞ്ചേരി സർക്കാർ ഓഫീസ് കെട്ടിടസമുച്ചയത്തിലെ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഹാളിലാണ് മേള.സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് കൂടിക്കാഴ്ച. പത്താം ക്ലാസ്, പ്ലസ്ടു, ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദം എന്നീ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും കൊണ്ടുവരണം. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും. വിവരങ്ങൾക്ക് 04884 235660 എന്ന mccthalappilly.ncs@gmail.com എന്ന വിലാസത്തിലോ ബന്ധപ്പെടാം. പുതിയ വാർത്തകൾക്കായി താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഗ്രൂപ്പിൽ അംഗമാകാം …
പാർളിക്കാട് ബൈപ്പാസിൽ വാഹനാപകടം 60 കാരന് സാരമായ പരിക്ക് ഷൊർണൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ പാർളിക്കാട് ബൈപ്പാസിലാണ് ഇന്ന് രാവിലെ 8.30 ഓടെ തൃശൂർ മാർക്കറ്റിൽ നിന്നും പച്ചക്കറിയുമായി വന്നിരുന്ന സ്വകാര്യ ഓട്ടോയിൽ എതിരെ വന്നിരുന്ന ടൂറിസ്റ്റ് ബസിടിച്ചാണ് അപകടമുണ്ടായത് അപകടത്തിൽ സാരമായി പരിക്കേറ്റ ചേലക്കര സ്വദേശി തെക്കത്ത് വീട്ടിൽ 60 വയസുള്ള ഹനീഫയെ ഓടിക്കൂടിയവർ ചേർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു ടാക്സി ഓട്ടോറിക്ഷയും അപകത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലുംനിസാര പരിക്കുകളോടെ ഡ്രൈവർ രക്ഷപ്പെട്ടു.ഇയാളെയും മെഡിക്കൽ കോളജിൽ പ്രവേ…
Social Plugin