തൃശൂർ: കോഞ്ചേരി അമ്മാംകുഴിയിൽ ഒരു വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പോലീസ് പ്രതിയെ പിടികൂടി. വടക്കാഞ്ചേരി സ്വദേശിയായ സിജോയാണ് പിടിയിലായത്.
വീട്ടിൽ ടൈൽസ് പണിക്ക് എത്തിയ സിജോ, വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കി മോഷണം നടത്തിയിരുന്നു. മെഡിക്കൽ കോളേജ് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. തൃശ്ശൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നയിച്ചത്.

0 അഭിപ്രായങ്ങള്‍