അകമലയിൽ പുലി ഇറങ്ങിയെന്ന വാർത്തയെ തുടർന്ന് വനം വകുപ്പ് നടത്തിയ ട്രാപ്പ് ക്യാമറ പരിശോധനയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനായില്ല.
പ്രദേശവാസി ലോറൻസ് തന്റെ നായയെ പുലി പിടിച്ചുവെന്ന അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും, ക്യാമറയിൽ പതിഞ്ഞത് തെരുവ് നായ്ക്കളുടെ ദൃശ്യങ്ങളാണെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്. എന്നാൽ, പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ പ്രദേശത്ത് പുലിയുണ്ടാകാനുള്ള സാധ്യത പൂർണ്ണമായും തള്ളിക്കളയാനാവില്ലെന്നും വനം വകുപ്പ് അധികൃതർ പറയുന്നു..


0 അഭിപ്രായങ്ങള്‍