വ ടക്കാഞ്ചേരി നഗരസഭയുടെ ഒന്നാം ഡിവിഷനായ പുതുരുത്തി സ്കൂൾ ഡിവിഷൻ കൊല്ലം പടി പ്രദേശത്താണ് പൂച്ചപ്പുലിയെന്നറിയപ്പെടുന്ന ലപ്പേർഡ് ക്യാറ്റിൻ്റെ കാൽപ്പാടുകൾ കഴിഞ്ഞ ദിസം ഡിവിഷനിലെ ഒരാൾ മൊബൈൽ ക്യാമറയിൽ പകർത്തി ഡിവിഷൻ കൗൺസിലർ നിജി ബാബുവിന് വാട്സാപ്പിൽ അയച്ചുനൽകിയത് കൂടുതൽ അന്വേഷണം നടത്തിയതിനെ തുടർന്ന് കാൽപ്പാടുകൾ പൂച്ച പുലിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. പ്രദേശത്തെ തെരുവുനായ്ക്കളുടെ എണ്ണത്തിൽ കുറവു വരുന്നതൊഴിച്ചാൽ ഈ ജീവിയെ കൊണ്ട് പ്രദേശവാസികൾക്ക് മറ്റ് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായതായി നാളിതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഒരു വർഷം മുൻപാണ് പ്ര…
വടക്കാഞ്ചേരിയുടെ ഹൃദയത്തെ പ്രളയംമുറിവേൽപ്പിച്ചിട്ട് ഒരു പാദ വാർഷികം പിന്നിട്ടുബോഴും നവീകരണപ്രവർത്തനങ്ങൾ ആരംഭിക്കാനോ പുനരുദ്ധാരണ പാക്കേജുകൾ പ്രഖ്യാപിക്കാനോ ആവർത്തിക്കുന്ന പ്രളയങ്ങൾ തടയുന്നതിനോ കിടപ്പാടത്തിനും മറ്റും കാര്യമായ നാശനഷ്ടങ്ങൾ നേരിട്ട നിർധനർക്ക് നഷടപരിഹാരം നൽകാനോ എറെ ദുരിതം നേരിട്ട നഗരത്തിലെ വ്യാപാരികൾക്ക് സഹായധനം പ്രഖ്യാപിക്കാനോ പ്രാദേശിക സർക്കാരോ സംസ്ഥാനസർക്കാരോ തയ്യാറാകാത്തതിൽ ജനകീയ പ്രതിഷേധം ശക്തം പ്രളയം തകർത്ത് തരിപ്പണമാക്കിയ വടക്കാഞ്ചേരിയുടെ വീണ്ടെടുപ്പിനായി അടിയന്തിരസഹായമെന്ന നിലയിൽ വടക്കാഞ്ചേരി നഗരസഭക്ക്10 കോടി രൂപ അനുവദിക്ക…
തൃശൂരിന്റെ മലയോരമേഖലകള്‍ വന്യജീവിശല്യത്താല് വലഞ്ഞുതുങ്ങിയിട്ടു വർഷങ്ങളായി. മണ്ണില്‍ അധ്വാനിച്ചു കൃഷിയിറക്കിയാല്‍ ആനയും കാട്ടുപന്നികളും കുരങ്ങും മലയണ്ണാനും ഒന്നും ബാക്കിവയ്ക്കാറില്ല. വിയർപ്പൊഴുക്കി നട്ടുപരിപാലിക്കുന്ന വിളകള്‍ ഒറ്റരാത്രികൊണ്ട് ഇല്ലാതാകുന്നത് കണ്ണീരോടെ നോക്കിനില്ക്കാൻ മാത്രമാണു കർഷകർക്കു കഴിയുന്നത്. നഷ്ടപരിഹാരംതേടിയുള്ള അലച്ചിലാണ് പിന്നെ. നടപടിയെടുക്കുമെന്നു നൂറുവട്ടം ആണയിടുന്ന വനംവകുപ്പും കൃഷിവകുപ്പും പഞ്ചായത്തുമൊന്നും ഈസമയം ഇവരെ തിരിഞ്ഞുനോക്കില്ല. കർഷകരെയും കൃഷിയെയും സംരക്ഷിക്കാൻ കാക്കത്തൊള്ളായിരം സ്ഥാപനങ്ങളും വകുപ്പുകളും …
നിർദ്ദിഷ്ട വടക്കാഞ്ചേരി ബൈപ്പാസിൽ നിർമ്മിക്കേണ്ട റെയിൽവേ മേൽപ്പാലത്തിന്റെ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ് (GAD) തയ്യാറാക്കുന്നതിനായി ടോപ്പോഗ്രാഫിക് സർവ്വേയും സോയിൽ ഇൻവെസ്റ്റിഗേഷനും ആരംഭിച്ചു. കൊടുങ്ങല്ലൂർ - ഷൊർണൂർ സംസ്ഥാനപാതയിൽ വടക്കാഞ്ചേരി ടൗണിലുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് വടക്കാഞ്ചേരി ബൈപ്പാസ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ നിർവ്വഹണം നടത്തുന്നത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ കേരള റോഡ് ഫണ്ട് ബോർഡ് ആണ്. RIQCL മുഖേന ടോപോഗ്രാഫിക് സർവ്വേ വർക്കുകൾ നടത്തി, ആയത് പ്രകാരം നിലവിലുള്ള വടക…
തലസ്ഥാനത്ത് കൂടുതൽ പേരിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. ജലാശയങ്ങളിൽ കുളിച്ചവർക്ക് രോഗലക്ഷണങ്ങൾ കണ്ടാൽ അതുപറഞ്ഞു ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അഭ്യർത്ഥിച്ചു. വർഷങ്ങളായി വാട്ടർ ടാങ്ക് വൃത്തിയാക്കാത്തവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരത്ത് ഇതുവരെ എട്ടുപേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്.
Social Plugin