പ്രളയം

 


വടക്കാഞ്ചേരിയുടെ ഹൃദയത്തെ പ്രളയംമുറിവേൽപ്പിച്ചിട്ട് ഒരു പാദ വാർഷികം പിന്നിട്ടുബോഴും നവീകരണപ്രവർത്തനങ്ങൾ ആരംഭിക്കാനോ പുനരുദ്ധാരണ പാക്കേജുകൾ പ്രഖ്യാപിക്കാനോ ആവർത്തിക്കുന്ന പ്രളയങ്ങൾ തടയുന്നതിനോ കിടപ്പാടത്തിനും മറ്റും കാര്യമായ നാശനഷ്ടങ്ങൾ നേരിട്ട നിർധനർക്ക് നഷടപരിഹാരം നൽകാനോ എറെ ദുരിതം നേരിട്ട നഗരത്തിലെ വ്യാപാരികൾക്ക് സഹായധനം പ്രഖ്യാപിക്കാനോ പ്രാദേശിക സർക്കാരോ സംസ്ഥാനസർക്കാരോ തയ്യാറാകാത്തതിൽ ജനകീയ പ്രതിഷേധം ശക്തം


പ്രളയം തകർത്ത് തരിപ്പണമാക്കിയ വടക്കാഞ്ചേരിയുടെ വീണ്ടെടുപ്പിനായി അടിയന്തിരസഹായമെന്ന നിലയിൽ വടക്കാഞ്ചേരി നഗരസഭക്ക്10 കോടി രൂപ അനുവദിക്കണമെന്ന് നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാരുടെ നേത്യത്വത്തിൽ സംസ്ഥാന സർക്കാരിന് നിവേദനം നൽകിയിരുന്നു


ഇതിന് യാതൊരു മറുപടിയും ലഭിച്ചില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്.


2018 ലെ പ്രളയത്തെ തുടർന്ന് വടക്കാഞ്ചേരി പുഴയിൽ അടിഞ്ഞുകൂടിയ മണ്ണും മണലും എക്കലും മറ്റും സമയാസമയം നീക്കം ചെയ്യാത്തതും


വലിയ തോതിൽ വാഴാനി ഡാം തുറക്കുബോൾ കുതിച്ചെത്തുന്ന വെള്ളത്തെ ഉൾക്കൊള്ളത്തക്ക രീതിയിൽ പുഴയുടെയും കൈത്തോടുകളുടെയുംആഴവും പരപ്പും ശാസ്ത്രീയമായി വർദ്ധിപ്പിക്കാത്തതും


കാലാഹരണപ്പെട്ട ചിറകൾ ആധുനീക വത്കരിക്കാത്തതുംമാണ് പ്രളയം ആവർത്തിക്കാൻ കാരണമെന്നാണ് പ്രതിപക്ഷപാർട്ടികളും പരിസ്ഥിതി പ്രവർത്തകരും, വ്യാപാരി സമൂഹവും, ആവർത്തിച്ചു വരുന്ന പ്രളയത്തിൽ ദുരിതം നേരിടുന്ന നാട്ടുകാരും ഒരേ സ്വരത്തിൽ പറയുന്നത്.


പുഴനവീകരണത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്


കഴിഞ്ഞ വേനലിൽ ജലസേചന വകുപ്പ് മന്ത്രി തന്നെ വടക്കാഞ്ചേരിയിലെത്തി പ്രവർത്തനോത്ഘാടനവും നിർവഹിച്ചിരുന്നു എന്നാൽ നാളിതു വരെയായിട്ടും ഒരുച്ചുവടുപോലും മുന്നോട്ടു പോകാൻ സാധിച്ചില്ലെന്നും പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തുന്നു.


കോടികളുടെ നാശനഷ്ടമാണ് പ്രളയത്തെ തുടർന്ന് വടക്കാഞ്ചേരി നഗരവാസികൾക്കും നഗരത്തിലെ വ്യാപാരികൾക്കും പരിസരവാസികൾക്കും നേരിട്ടത്.


പുഴയുടെ പലചിറകൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു


സംരക്ഷണ ഭിത്തികൾ തകർന്നു വീണു


ചാലിപ്പാടത്തും വാഴാനി റോഡിലും കുമ്മായച്ചിറ പരിസരത്തും മാരാത്ത് കുന്ന് റോഡിലും ഒട്ടനവധി വീടുകളിലും ആശുപത്രികൾ ഉൾപ്പെടെ ഒട്ടനവധി സ്ഥാപനങ്ങളിലും വെള്ളം കയറി നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍