തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനില്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബര്‍ 9 വരെ നീട്ടി നല്കി. അര്‍ഹത ഉണ്ടായിട്ടും വിവിധ കാരണങ്ങളാല്‍ ആദ്യം തയാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ വീടിനായി അപേക്ഷിക്കാന്‍ അവസരം നല്‍കിയത്. നിലവില്‍ ഓഗസ്റ്റ് 1 മുതല്‍ 27 വരെയായിരുന്നു അപേക്ഷിക്കുന്നതിനായി നല്കിയ സമയം. എന്നാല്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പല ഗുണഭോക്താക്കൾക്കും അപേക്ഷ സമർപ്പിക്കുന്നതിനു ആവശ്യമായ രേഖകൾ സംഘടിപ്പി…
തെക്കുംകര വിരുപ്പാക്ക സ്പിന്നിങ്ങ് മില്ലിലെ 4 ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു . വിരുപ്പാക്ക സ്വദേശികളായ 68 കാരനായ സെക്യുരിറ്റി ജീവനക്കാരൻ,45 കാരനായ സെക്യുരിറ്റി ജീവനക്കാരൻ, മലാക്ക സ്വദേശിനിയായ 44 കാരി, മില്ലിന് സമീപം വാടകക്ക് താമസിക്കുന്ന മണ്ണാർക്കാട് സ്വദേശിയായ 50 കാരൻ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മില്ലിൽ 9 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആഗസ്റ്റ് 23 നാണ് ആദ്യം ഒരു ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ ഓഫീസിലെ എട്ട് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മന്ത്രിയും ഓഫീസിലെ മുഴുവന്‍ ജീവനക്കാരും നിരീക്ഷണത്തില്‍ പോയി. കൊവിഡ് വ്യാപനം കണക്കിലെടുത്ത് സെക്രട്ടറിയേറ്റ് അനക്സ് ഒന്നിലെ അഞ്ചാം നില അടച്ചിട്ടുണ്ട്. മന്ത്രി എ.സി മൊയ്തീന്റെ കൊവിഡ് പരിശോധന ഇന്ന് തന്നെ നടത്തും. തിരുവനന്തപുരത്ത് മാത്രം ഇന്നലെ വരെ 13,264 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 7716 പേര് രോഗമുക്തരായി. ജില്ലയ…
വടക്കാഞ്ചേരി 4.5 കോടി രൂപയോളം കമ്മീഷന് തട്ടിയെടുത്ത വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മ്മാണ തട്ടിപ്പ് കേസ്സില്‍ ലൈഫ് മിഷന് ചെയര്‍മാനായ മുഖ്യമന്ത്രി, വൈസ് ചെയര്‍മാനായ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പങ്കും ഇടക്കാലത്ത് ഇവര്‍ക്കുണ്ടായ സാമ്പത്തിക വളര്‍ച്ചയും അന്വേഷണ വിധേയമാക്കേണ്ടതാണെന്ന് അനില്‍ അക്കര എം.എല്‍.എ ആവശ്യപ്പെട്ടു. എന്‍ഫോഴ്സ്മെന്റ് കൊച്ചി യൂണിറ്റ് ജോയിന്റ് ഡയറക്ടര്‍ക്ക് നല്കിയ കത്തിലാണ് എം.എല്‍.എ പ്രസ്തുത ആവശ്യം ഉന്നയിച്ചിട്ടുള്ളത് . സംസ്ഥാനത്തെ ഭൂരഹിതരായ ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ…
[8/13, 5:39 PM] Public: ഇന്ന് മുനിസിപ്പാലിറ്റി നിർദ്ദേശങ്ങൾ അവഗണിച്ചു പാർളിക്കാട് റോഡരികിൽ മീൻ കച്ചവടം നടത്തിയ പ്രിൻസൺ 46, ചീരമ്പൻ വീട്, പാർളിക്കാട് എന്നയാൾക്കെതിരെ വടക്കാഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. [8/13, 5:39 PM] Public: ഇന്ന് കോവിഡ് നിയന്ത്രണങ്ങൾ അവഗണിച്ചു മാസ്ക് വെക്കാതെ മുള്ളൂർക്കരയിൽ പച്ചക്കറി കട നടത്തിയ ജബ്ബാർ 50 വയസ്സ്, s/o യൂസഫ്, മഠത്തിൽ തൊടി, ഹൗസ്, മേലെ പട്ടാമ്പി എന്നയാൾക്കെതിരെ വടക്കാഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. [8/13, 5:39 PM] Public: ഇന്ന് കണ്ടൈൻമെൻറ് സോണായ കുമാരനെല്ലൂരിൽ നിന്നും പുറത്തു കടന്ന് അനാവശ്യമായി ക…
Social Plugin