തെക്കുംകര പഞ്ചായത്തിലെ വിരുപ്പാക്ക സഹകരണ സ്പിന്നിങ്ങ് മില്ലിലെ 4 ജീവനക്കാർക്കു കൂടി കൊവിഡ്


തെക്കുംകര വിരുപ്പാക്ക സ്പിന്നിങ്ങ് മില്ലിലെ 4 ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു . 


വിരുപ്പാക്ക സ്വദേശികളായ 68 കാരനായ സെക്യുരിറ്റി ജീവനക്കാരൻ,45 കാരനായ സെക്യുരിറ്റി ജീവനക്കാരൻ, മലാക്ക സ്വദേശിനിയായ 44 കാരി, മില്ലിന് സമീപം വാടകക്ക് താമസിക്കുന്ന മണ്ണാർക്കാട് സ്വദേശിയായ 50 കാരൻ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.


ഇതോടെ മില്ലിൽ 9 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.


ആഗസ്റ്റ് 23 നാണ് ആദ്യം ഒരു ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍