തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ ഓഫീസിലെ എട്ട് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.
ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മന്ത്രിയും ഓഫീസിലെ മുഴുവന്‍ ജീവനക്കാരും നിരീക്ഷണത്തില്‍ പോയി. കൊവിഡ് വ്യാപനം കണക്കിലെടുത്ത് സെക്രട്ടറിയേറ്റ് അനക്‌സ് ഒന്നിലെ അഞ്ചാം നില അടച്ചിട്ടുണ്ട്. മന്ത്രി എ.സി മൊയ്തീന്റെ കൊവിഡ് പരിശോധന ഇന്ന് തന്നെ നടത്തും.
തിരുവനന്തപുരത്ത് മാത്രം ഇന്നലെ വരെ 13,264 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 7716 പേര്‍ രോഗമുക്തരായി. ജില്ലയില്‍ 65 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
തിരുവനന്തപുരം ജില്ലയില്‍ അടുത്ത മൂന്ന് ആഴ്ചകളില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവുണ്ടായേക്കുമെന്ന് ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

0 അഭിപ്രായങ്ങള്‍