വടക്കാഞ്ചേരി പാർളിക്കാട് നിയന്ത്രണം വിട്ട മിനി ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു. ഇന്ന് രാവിലെയാണ് അപകടം. പെരുമ്പാവൂരിൽ നിന്നും കോഴിക്കോടേക്ക് കസേരകളുമായി പോയിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണം.അപകടത്തിൽപാലക്കാട് കുനിശേരി നെല്ലിക്കോറ വീട്ടിൽ 28വയസ്സുള്ള രഞ്ജിത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ വൈദ്യുതി വകുപ്പ് ജീവനക്കാർ നടത്തി വരികയാണ്.
ജില്ലയിൽ 19 പേർക്ക് കൂടി കോവിഡ്; 20 പേർ രോഗമുക്തർ. ജില്ലയിൽ ഞായറാഴ്ച (ജൂലൈ 12) 19 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 20 പേർ രോഗമുക്തരായി. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 622 ആയി. രോഗം സ്ഥിരീകരിച്ച 209 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ജൂലൈ 5 ന് മരണമടഞ്ഞ വത്സലക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച (ജൂലൈ 12) ആകെ രോഗം സ്ഥിരീകരിച്ച 19 പേരിൽ 10 പേർ സെൻ്റിനൽ സർവ്വെലൻസിൻ്റെ ഭാഗമായി സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ള ആളുകളുടെ സാംപിൾ പരിശോധിച്ചതിൽ നിന്നുള്ളതാണ്. ജൂലൈ 4 ന് …
സംസ്ഥാനത്ത് ഇന്ന് 435 പേർക്ക് കൊവിഡ് സംസ്ഥാനത്ത് ഇന്ന് 435 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസർഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , JOomla 39, തൃശൂർ, വയനാട് ജില്ലകളിൽ 19 വീതം, കണ്ണൂർ 17 , ഇടുക്കി 16 , കോട്ടയം 12, - കൊല്ലം 5, കോഴിക്കോട് 4 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്. 128 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 87 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.
തൃശൂര്‍: ജില്ലയില്‍ ഇന്ന് 29 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പേര്‍ക്ക് സമ്പര്‍ക്കം മൂലംരോഗ ബാധ. പേര് രോഗ മുക്തരായി. ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെയാണ്. 1)4.7.20 ന് റിയാദിൽ നിന്ന് വന്ന അടാട്ട് സ്വദേശി(2 വയസ്സുള്ള ആൺകുഞ്ഞ്) 2)7.7.20 ന് ചെന്നൈയിൽ നിന്ന് വന്ന തിരുവില്വാമല സ്വദേശി(58 വയസ്സ്, പുരുഷൻ), 3)7.7.20 ന് ചെന്നൈയിൽ നിന്ന് വന്ന എടത്തിരിഞ്ഞി സ്വദേശി(29 വയസ്സ്, പുരുഷൻ), 4)26.6.20 ജാർഖണ്ഡിൽ നിന്ന് വന്ന BSF ജവാൻ(37 വയസ്സ്, പുരുഷൻ 5)2.7.20 ന് പഞ്ചാബിൽ നിന്ന് വന്ന പുത്തൂർ സ്വദേശി(36 വയസ്സ്, പുരുഷൻ 6)26.6.20 ന…
സംസ്ഥാനത്ത് ഇന്ന് 448 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 167 പേർ വിദേശത്ത് നിന്നും 76 പേർ ഇതര MomaNI M6 gold നിന്നും എത്തിയവരാണ്. സംസ്ഥാനത്ത് ഇന്ന് കൊവിഡ് മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 69 പേർക്ക് ഇന്ന് കൊവിഡ് കണ്ടെത്തി. ഇതിൽ 46 ഉം സമ്പർക്കത്തിലൂടെയാണ്. ഉറവിടമറിയാത്ത കേസുകൾ 11 ആണ്. 45 വാർഡുകൾ ഹോട്ട് സ്പോട്ടുകളാണ്. തിരുവനന്തപുരത്ത് 66 കാരനും എറണാകുളത്ത് 79കാരനുമാണ് മരിച്ചത്.
പുന്നംപറമ്പ് : മച്ചാട് ഹൈസ്കൂളിൽ എട്ടാം ക്ളാസിലിലേക്ക് അഡ്മിൻ ആരംഭിച്ചു. താല്പര്യമുള്ളവർ തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മണിക്ക് ശേഷം സ്കൂളിൽ ടി.സി യുമായി എത്തേണ്ടതാണ്.
തൃശ്ശൂർ : ആഭരണത്തൊഴിലാളി ക്ഷേമനിധി ബോർഡ് നിർത്തലാക്കിയ സംസ്ഥാന സർക്കാർ നടപടിക്കെതിരേ കെ.പി.സി.സി. ഒ.ബി.സി. ഡിപ്പാർട്ട്മെന്റ് ജില്ലാ കമ്മിറ്റി പൊന്നുരുക്കിസമരം നടത്തി. സംഘടനാ സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റിനു മുന്നിൽ നടന്ന സമരത്തിൽ ഒ.ബി.സി. കോൺഗ്രസ് ജില്ലാ ചെയർമാൻ ഗോപാലകൃഷ്ണൻ ചേലക്കര അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി പി.ആർ. രതീഷ്, സംസ്ഥാന വൈസ് ചെയർമാൻ എ.വി. സജീവ്, സതീഷ് വിമലൻ, ജിതേഷ് ബലറാം, വിനീഷ് തയ്യിൽ എന്നിവർ പ്രസംഗിച്ചു.
Social Plugin