പൊന്നുരുക്കി സമരം

തൃശ്ശൂർ: ആഭരണത്തൊഴിലാളി ക്ഷേമനിധി ബോർഡ് നിർത്തലാക്കിയ സംസ്ഥാന സർക്കാർ നടപടിക്കെതിരേ കെ.പി.സി.സി. ഒ.ബി.സി. ഡിപ്പാർട്ട്മെന്റ്‌ ജില്ലാ കമ്മിറ്റി പൊന്നുരുക്കിസമരം നടത്തി.
സംഘടനാ സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്തു.
കളക്ടറേറ്റിനു മുന്നിൽ നടന്ന സമരത്തിൽ ഒ.ബി.സി. കോൺഗ്രസ് ജില്ലാ ചെയർമാൻ ഗോപാലകൃഷ്ണൻ ചേലക്കര അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി പി.ആർ. രതീഷ്, സംസ്ഥാന വൈസ് ചെയർമാൻ എ.വി. സജീവ്, സതീഷ് വിമലൻ, ജിതേഷ് ബലറാം, വിനീഷ് തയ്യിൽ എന്നിവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍