തൃശൂർ ജില്ലയിലെ കണക്കുകൾ ഇങ്ങനെ

ജില്ലയിൽ 19 പേർക്ക് കൂടി കോവിഡ്; 20 പേർ രോഗമുക്തർ.

ജില്ലയിൽ ഞായറാഴ്ച (ജൂലൈ 12) 19 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 20 പേർ രോഗമുക്തരായി. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 622 ആയി. രോഗം സ്ഥിരീകരിച്ച 209 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ജൂലൈ 5 ന് മരണമടഞ്ഞ വത്സലക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച (ജൂലൈ 12) ആകെ രോഗം സ്ഥിരീകരിച്ച 19 പേരിൽ 10 പേർ സെൻ്റിനൽ സർവ്വെലൻസിൻ്റെ ഭാഗമായി സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ള ആളുകളുടെ സാംപിൾ പരിശോധിച്ചതിൽ നിന്നുള്ളതാണ്.

ജൂലൈ 4 ന് ഖത്തറിൽ നിന്ന് വന്ന വേലൂർ സ്വദേശി(52 പുരുഷൻ), ജൂൺ 26 ന് ദുബായിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി(35 പുരുഷൻ), ജൂലൈ 3 ന് തമിഴ്നാട്ടിൽ നിന്ന് വന്ന പൂങ്കന്നം സ്വദേശികളായ(24 സ്ത്രീ), (4 പെൺകുട്ടി), ജൂൺ 24 ന് ഷാർജയിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി(25, പുരുഷൻ)
ജൂൺ 30 ന് ദുബായിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി(43, പുരുഷൻ),ബാംഗ്ളൂരിൽ നിന്ന് വന്ന മാടവന സ്വദേശി(41 , പുരുഷൻ), ജൂൺ 28ന് മസ്ക്കറ്റിൽ നിന്ന് വന്ന വേളൂക്കര സ്വദേശി(24 , പുരുഷൻ), ജൂൺ 26ന് ബീഹാറിൽ നിന്ന് ഇരിങ്ങാലക്കുട KSE എന്ന സ്ഥാപനത്തിൽ വന്ന് ജോലി ചെയ്യുന്ന ബീഹാർ സ്വദേശികളായ2 പേർ (23, പുരുഷൻ),(25, പുരുഷൻ), ഇരിങ്ങാലക്കുട KSE സ്ഥാപനത്തിൽ ജോലി ചെയ്ത് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളികളായ 2 പേർ(59, പുരുഷൻ), (55, പുരുഷൻ) , മുംബെയിൽ നിന്ന് വന്ന കൊന്നക്കുഴി സ്വദേശി(32, പുരുഷൻ), ജൂൺ 24ന് കുവൈറ്റിൽ നിന്ന് വന്ന എടമുട്ടം സ്വദേശിയായ(15 , ആൺകുട്ടി), ജൂൺ 30 ന് ബാംഗ്ളൂരിൽ നിന്ന് വന്ന ഒരേ ബസ്സിൽ യാത്ര ചെയ്ത കരുമത്ര സ്വദേശിയായ(42, പുരുഷൻ), നായ്ക്കുളം സ്വദേശി(27, പുരുഷൻ), മേത്തല സ്വദേശി(19, പുരുഷൻ), ജൂലൈ 8 ന് ഹൈദരാബാദിൽ നിന്ന് വന്ന കാര സ്വദേശി(24, പുരുഷൻ) എന്നിവർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.

    ആകെ നിരീക്ഷണത്തിൽ കഴിയുന്ന 14238 പേരിൽ 14000 പേർ വീടുകളിലും 238 പേർ ആശുപത്രികളിലുമായാണ് കഴിയുന്നത്. കോവിഡ് സംശയിച്ച് 41 പേരെയാണ് ഞായറാഴ്ച (ജൂലൈ 12) ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 32 പേരെ വിടുതൽ ചെയ്തു. അസുഖബാധിതരായ 400 പേരയെയാണ് ഇതുവരെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും വിട്ടയച്ചത്. ഞായറാഴ്ച (ജൂലൈ 12) 1084 പേരെ നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1880 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
 ഞായറാഴ്ച (ജൂലൈ 12 ) 429 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 15553 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 14293 സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചു. ഇനി 1260 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കണം.. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 6265 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചു.
ഞായറാഴ്ച (ജൂലൈ 12 ) 438 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 48510 ഫോൺ വിളികൾ ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു. 123 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ഞായറാഴ്ച (ജൂലൈ 12 ) റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 563 പേരെ സ്‌ക്രീൻ ചെയ്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍