ചെറുതുരുത്തി: ഷൊർണൂരിൽ നിന്നും കാണാതായ കൂനത്തറ സ്വദേശികളായ മൂന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനികളെ ചെറുതുരുത്തി പോലീസ് കോയമ്പത്തൂരിൽ നിന്നും കണ്ടെത്തി. ഇന്നലെ രാവിലെ മുതൽ കാണാതായ പെൺകുട്ടികളെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പോലീസ് കണ്ടെത്തിയത്. മൂവരും സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു. ഷൊർണൂർ സെന്റ് തെരേസ കോൺവെന്റിലെ പത്താം ക്ലാസ് പരീക്ഷാർത്ഥികളായ ഈ മൂന്ന് പെൺകുട്ടികളെയും ഇന്നലെ രാവിലെ മുതൽ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ ഷൊർണൂർ, ചെറുതുരുത്തി പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകുകയായിരുന്നു. ദേശമംഗലത്തുള്ള ഒരു സഹപാഠിയെ കാണാനാണ് …
വടക്കാഞ്ചേരി: വാഴാനിയിലെ പ്രകൃതിരമണീയത ആസ്വദിക്കുന്നതിന് ഇനി കുട്ടവഞ്ചി സവാരിയും. സഞ്ചാരികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, വാഴാനിയുടെ ടൂറിസം സാധ്യതകൾക്ക് കൂടുതൽ ഉണർവേകാൻ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. ജലസംഭരണിയുടെ ശാന്തമായ ജലപ്പരപ്പിലൂടെയുള്ള കുട്ടവഞ്ചി യാത്ര സഞ്ചാരികൾക്ക് പുത്തൻ അനുഭവമാകും. ആദ്യഘട്ടത്തിൽ കുറഞ്ഞ എണ്ണം കുട്ടവഞ്ചികളാണ് സജ്ജമാക്കിയിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പരിചയസമ്പന്നരായ ആളുകളുടെ മേൽനോട്ടത്തിലായിരിക്കും സവാരി നടത്തുക. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലാണ് ക്രമ…
വടക്കാഞ്ചേരി കുന്നംകുളം റോഡിൽ ഓട്ടുപാറ (കുമരനെല്ലൂർ) അവിൽ മില്ലിന് സമീപം റസിഡൻഷ്യൽ ഏരിയയിൽ വീട് വെക്കാൻ അനുയോജ്യമായ അറര സെൻ്റ് സ്ഥലം വിൽപ്പനക്ക് പ്രതീക്ഷിക്കുന്ന വില 24 ലക്ഷം രൂപ ( നെഗോഷ്യബിൾ ) ആവശ്യക്കാർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക 8075578509 NB ബ്രോകർമാർ വിളിക്കേണ്ടതില്ല . സ്ഥലത്തിൻ്റെ വീഡിയോ☝️
വടക്കാഞ്ചേരി സൗഹൃദം സെൻ്റർ മികച്ച കലാസാംസ്കാരിക പ്രവർത്തകർക്ക് നല്കുന്ന കീർത്തി മുദ്ര അവാർഡിന് പ്രശസ്ത നർത്തകി സന്ധ്യ ശ്രീഭനും കലാകീർത്തി പുരസ്കാരത്തിന് റിട്ട. അദ്ധ്യാപകനും തബല വാദകനുമായ കെ.ആർ.രാജു മാസ്റ്ററും അർഹരായി.പ്രശസ്തി ഫലകവും സാക്ഷ്യപത്രവുമടങ്ങിയ അവാർഡ് ഫബ്രുവരി 24 ന് ഉച്ചതിരിഞ്ഞ് 2 ന് അമ്പിളി ഭവനിൽ നടത്തുന്ന പൂര വിരുന്നിൽ വച്ച് സമ്മാനിക്കും. ശ്രീ ദുർഗ്ഗ നൃത്തകലാ ക്ഷേത്രത്തിൻ്റെ സ്ഥാപകയായ സന്ധ്യ ശ്രീഭൻ ഭരതനാട്യം മോഹിനിയാട്ടം കുച്ചുപ്പുടി, എന്നിവയിൽ അനേകം പേർക്ക് പരിശീലനം നല്കിയിട്ടുണ്ടു്.വടക്കാഞ്ചേരിക്കടുത്ത് പന്നിപ്പാടം…
ഒടുവിൽ ഉണ്ണികൃഷ്ണൻ: മലയാള സിനിമയുടെ ഹാസ്യ ഇതിഹാസം മലയാള സിനിമയിൽ തൻ്റെ ഹാസ്യ കഥാപാത്രങ്ങളിലൂടെ ചിരിയുടെ മാലപ്പടക്കം തീർത്ത അതുല്യ നടനായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ. നാട്ടിൻപുറങ്ങളിലെ സാധാരണക്കാരുമായി താദാത്മ്യം പ്രാപിക്കുന്ന കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാളികളുടെ മനസ്സിൽ ഇടം നേടി. 1944 ഫെബ്രുവരി 13-ന് തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ ജനിച്ച ഒടുവിൽ ഉണ്ണികൃഷ്ണൻ്റെ ജീവിതം സാധാരണക്കാരൻ്റെ പ്രതിനിധിയായിരുന്നു. സംഗീതത്തിൽ താല്പര്യമുണ്ടായിരുന്ന അദ്ദേഹം ഒരു ഗായകനും സംഗീത സംവിധായകനുമായിരുന്നു. കെപിഎസി, കേരള കലാവേദി തുടങ്ങിയ നാടക ട്രൂപ്പുകളിൽ തബലിസ്റ്റായി…
ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി മടങ്ങിയ ഡോക്ടർ സഞ്ചരിച്ച കാർ അകലയിൽ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. ഡോക്ടർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊടുങ്ങല്ലൂർ -ഷോർണൂർ സംസ്ഥാന പാതയിൽ അകമലയിലാണ് വാഹനാപകടമുണ്ടായത്. നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശിയും ഒറ്റപ്പാലം പി കെ ദാസ് ആശുപത്രിയിലെ ഡോക്ടറുമായ അരുൺ അരവിന്ദാണ് അപകടത്തിൽപെട്ടത്. അകമല ക്ഷേത്രത്തിന് സമീപം കാർ നിയന്ത്രണം വിട്ടു മരത്തിലിക്കിടിച്ച് കയറുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകട …
Social Plugin