നർത്തകി സന്ധ്യ ശ്രീഭന് കീർത്തി മുദ്രകെ.ആർ.രാജു മാസ്റ്റർക്ക് കലാ കീർത്തി.


 വടക്കാഞ്ചേരി സൗഹൃദം സെൻ്റർ മികച്ച കലാസാംസ്കാരിക പ്രവർത്തകർക്ക് നല്കുന്ന കീർത്തി മുദ്ര അവാർഡിന് പ്രശസ്ത നർത്തകി സന്ധ്യ ശ്രീഭനും കലാകീർത്തി പുരസ്കാരത്തിന് റിട്ട. അദ്ധ്യാപകനും തബല വാദകനുമായ കെ.ആർ.രാജു മാസ്റ്ററും അർഹരായി.പ്രശസ്തി ഫലകവും സാക്ഷ്യപത്രവുമടങ്ങിയ അവാർഡ് ഫബ്രുവരി 24 ന് ഉച്ചതിരിഞ്ഞ് 2 ന് അമ്പിളി ഭവനിൽ നടത്തുന്ന പൂര വിരുന്നിൽ വച്ച് സമ്മാനിക്കും.

              ശ്രീ ദുർഗ്ഗ നൃത്തകലാ ക്ഷേത്രത്തിൻ്റെ സ്ഥാപകയായ സന്ധ്യ ശ്രീഭൻ ഭരതനാട്യം മോഹിനിയാട്ടം കുച്ചുപ്പുടി, എന്നിവയിൽ അനേകം പേർക്ക് പരിശീലനം നല്കിയിട്ടുണ്ടു്.വടക്കാഞ്ചേരിക്കടുത്ത് പന്നിപ്പാടം സ്വദേശിയായ അവർ 3 തവണ ഗ്വിന്നസ്സ് റെക്കോടിന് ഭാഗമായിട്ടുണ്ട്.

             ഗവ.ഹൈസ്കൂൾ പ്രധാന അദ്ധ്യാപകനായി വിരമിച്ച കെ.ആർ.രാജു മാസ്റ്റർ പുരാണേതിഹാസ പരിജ്ഞാനിയും അനേകം സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ സാരഥിയുമാണ്. സൗഹൃദം സെൻ്ററുമായി ബന്ധപ്പെട്ട പരിപാടികളിൽ അദ്ദേഹം തൻ്റെ തബല വാദന പാടവം പ്രകടിപ്പിച്ചിട്ടുണ്ടു്.

          - ഡയറക്റ്റർ -

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍