വടക്കാഞ്ചേരിയിൽ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയിൽ നിന്നും വീണ് മധ്യവയസ്കന് ഗുരുതരപരിക്ക്. ഇന്ന് പുലർച്ചെ 2.30 ഓടെ വടക്കാഞ്ചേരി ജുമാ മസ്ജിദ് പരിസരത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റയാളെ വടക്കാഞ്ചേരി പോലീസിൻ്റെ നിർദേശത്തെ തുടർന്ന് ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ അതിതീവ്ര പരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു ഇയാളുടെ ബോധം നഷ്ടപ്പെട്ടതിനാൽ ആളെ തിരിച്ചറിയാനായിട്ടില്ല വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യൂ 👇 https://chat.whatsapp.com/DnITvd3MeBm2gtQQYDfTQa
ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ച ശേഷം കാർ നിർത്താതെ പോയി. പട്ടാമ്പി സ്വദേശിയുടെ കാർ പിന്നീട് ഞാങ്ങാട്ടിരിയിൽ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെ ആറങ്ങോട്ടുകര കൂട്ടുപാത റോഡിലാണ് സംഭവം. തിരുമറ്റക്കോട് ദുബായ് റോഡിന് സമീപമുണ്ടായ വാഹനാപകടത്തിൽ ദമ്പതികളായ ഇരിങ്കുറ്റൂർ സ്വദേശികളായ ചന്ദ്രനും, ഭാര്യ സുനിതക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കൂറ്റനാട് നിന്ന് ഇരിങ്കൂറ്റൂരിലുള്ള ഭാര്യ വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ചന്ദ്രനേയും സുനിതയേയും എതിർ ദിശയിൽ നിന്ന് അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. …
പത്ത് ദിവസം മുൻപ് കൊരട്ടിയിൽ നിന്ന് കാണാത്തായ ദമ്പതികളെ വേളാംങ്കണി പള്ളിയുടെ ലോഡ്ജിൽ വിഷം കുത്തിവെച്ച് മരിച്ച നിലയിൽ കണ്ടെത്തി. തിരുമുടിക്കുന്ന് മുടപ്പുഴ അരിമ്പിള്ളി വർഗ്ഗീസിന്റെയും എൽസിയുടേയും മകൻ ആന്റോ (34)ഭാര്യയും വെസ്റ്റ് കൊരട്ടി കിലുക്കൻ ജോയിയുടെ മകളുമായ ജിസുവുമാണ് (29) മരിച്ചത്. കഴിഞ്ഞ 22 തീയതി ശനിയാഴ്ച വൈകുന്നേരം മുതലാണ് ഇവരെ തിരുമുടിക്കുന്നിലെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു.വേളാംങ്കണ്ണിയിൽ എത്തിയ ശേഷം അവിടെ എന്തോ ജോലിയിൽ പ്രവേശിച്ചതായും പറയപ്പെടുന്നു. അതിനിടയിൽ ചൊവ്വാഴ്ച്ച വൈകിട്ട് വിഷം കുത്തിവെച്ച് അവശ നിലയിൽ കാണപ്പെട്ട ആൻാവ…
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു.വടൂക്കര സ്വദേശിനി അറക്കപ്പാടൻ വീട്ടിൽ സാബുവിൻ്റെ ഭാര്യ വിൻസി (30) ആണ് മരിച്ചത്. ഷൊർണൂർ കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ വിയ്യൂർ പാടുക്കാട് ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം. തൃശൂരിൽ നിന്ന് തിരൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം.വിയ്യൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഗ്രൂപിൽ അംഗമാകാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക https://chat.whatsapp.com/DnITvd3MeBm2gtQQYDfTQa *തുല്യതാ പരീക്ഷകൾ ഇനി ആറുമാസം കൊണ്ട് എഴുതാം* 🛑🛑🛑🛑🛑🛑🛑 *SSLC,PLUS TWO കേന്ദ്ര ഗവൺമെന്റ് പരീക്ഷ(NIOS ) 6 മാസം കൊണ്ട് വിജയി…
കുന്നംകുളം - വടക്കാഞ്ചേരി സംസ്ഥാനപാതയിൽ സ്കൂട്ടറും ബസ്സും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. വെള്ളറക്കാട് സ്വദേശി 45 വയസ്സുള്ള വിബീഷാണ് മരിച്ചത്. കാഞ്ഞിരക്കോട് തോട്ടുപാലം മണ്ഡപത്തിന് സമീപത്ത് വെച്ച് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. വടക്കാഞ്ചേരിയിലേക്ക് വരികയായിരുന്ന സ്കൂട്ടർ യാത്രികൻ എരുമപ്പെട്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടം നടന്ന ഉടനെ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത്,കൃഷി ഭവൻ,സർവീസ് സഹകരണ ബാങ്ക്, കുടുംബശ്രീ, പാടശേഖരസമിതികൾ, ചെങ്ങലിക്കോടൻ ബനാന ഗ്രോവേഴ്സ് അസോസിയേഷൻ, കേരസമിതി എന്നിവർ സംയുക്തമായി നടത്തുന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ വി നഫീസ നിർവഹിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എസ് ബസന്ത ലാൽ അധ്യക്ഷനായ ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീമതി ബിന്ദു ഗിരീഷ് സ്വാഗതം ആശംസിച്ചു വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പുഷ്പ രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് ചെയ…
വ ടക്കാഞ്ചേരിനഗരസഭയിൽ പൊതുജന സേവനം കൂടുതൽ വേഗത്തിൽ ആക്കുന്നതിന് ഫീൽഡ് ഡ്യൂട്ടി ഉള്ള ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ഓഫീസ് അറ്റൻഡർമാർ ഓവർസിയർമാർ,എന്നിവർക്കായി നഗരസഭ പുതിയതായി വാങ്ങിയ മൂന്ന് ഇലക്ട്രിക് സ്കൂട്ടറുകൾ നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. കെ സ്മാർട്ട് വന്നതോടുകൂടി നഗരസഭയിൽ ഉള്ള സേവനങ്ങൾ എല്ലാം ഡിജിറ്റൽ ഡിജിറ്റലായി എന്നാൽ പരാതി പരിഹാരം അറിയിപ്പ് നൽകൽ അളവ് രേഖപ്പെടുത്തൽ തുടങ്ങി നേരിട്ട് ചെയ്യേണ്ട കാര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് ഇലക്ട്രിക് സ്കൂട്ടറുകൾ വാങ്ങിയതെന്ന് ചടങ്ങിൽ ചെയർമാൻ അറിയിച്ചു. നഗരസഭ സെക്രട്…
Social Plugin