വ ടക്കാഞ്ചേരി ഫയർഫോഴ്സിന് നഗരസഭ 20 റിഫ്ലക്ടിംഗ് ജാക്കറ്റ് വിതരണം ചെയ്തു. നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഫയർ ഓഫീസർ നിതീഷിന് നൽകി ചെയർമാൻ പി എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.നഗരസഭാ വൈസ് ചെയർമാൻ ഷീലാ മോഹൻ അധ്യക്ഷത വഹിച്ചു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അനൂപ് കിഷോർ ജമീല ബി സ്വപ്ന ശശി നഗരസഭാ സെക്രട്ടറി കെ കെ മനോജ് എന്നിവർ പങ്കെടുത്തു നഗരസഭ ക്ലീൻ സിറ്റി മാനേജർ സാജു മാർട്ടിൻ നന്ദി അറിയിച്ചു
വ ടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 26 (പാർളിക്കാട്) ലെ കൗൺസിലർ പി.ആർ.അരവിന്ദാക്ഷനെ കൗൺസിലർ സ്ഥാനത്തു നിന്നും അയോഗ്യനാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറിക്ക് നിവേദനം നൽകി. 9 മാസത്തിലേറെയായി കൗൺസിലർ ഇ.ഡി കസ്റ്റഡിയിലാണ്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതി, ഇക്കാലയളവിൽ ജനറൽ കൗൺസിലിലോ സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങളിലോ പങ്കെടുത്തിട്ടില്ല.ഇതുമൂലം നഗരസഭാ ചെയർമാൻ്റെ നേതൃത്വത്തിലാണ് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങൾ നടക്കുന്നത്, ഇത് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷം അവകാശപ്പെടുന്നു. പി.ആർ.അരവിന…
ബുധനാഴ്ച വൈകീട്ട് സന്ദർശനസമയം കഴിഞ്ഞ് തടവുകാരെ സെല്ലുകളിലേക്ക് മാറ്റിയതിനുശേഷമുള്ള പരിശോധനയിലാണ് ഫോൺ കണ്ടെത്തിയത്. ജയിൽ അധികൃതരുടെ പരാതിയിൽ വിയ്യൂർ പോലീസ് കേസെടുത്തു. മാസങ്ങൾക്കുമുൻപ് ഗുണ്ടാസംഘങ്ങൾ ജയിലിൽ ഏറ്റുമുട്ടിയ സമയത്ത് ജയിലിൽ നടത്തിയ പരിശോധനയിൽ ഒട്ടേറെ ഫോണുകളും കഞ്ചാവ് ഉൾപ്പെടെ ലഹരിവസ്തുക്കളും കണ്ടെത്തിയിരുന്നു. എന്നാൽ, പിന്നീട് പരിശോധന നിലച്ചു.
തൃശ്ശൂരിലെ തോൽവിക്ക് പിന്നാലെ തൃശ്ശൂരിൽ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനോടും യുഡിഎഫ് ജില്ലാ ചെയര്മാൻ എംപി വിൻസന്റിനോടും രാജിവെക്കാൻ നിര്‍ദ്ദേശം. എഐസിസി തീരുമാനം കെപിസിസി ഇരു നേതാക്കളെയും അറിയിച്ചു. കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ചാലക്കുടി മണ്ഡലത്തിൽ തൃശ്ശൂര്‍ ജില്ലയിലെ മണ്ഡലങ്ങളിൽ പിന്നോട്ട് പോയതും ഡിസിസി ഓഫീസിൽ സംഘര്‍ഷം ഉണ്ടായതുമെല്ലാം പരിഗണിച്ചാണ് ഇരു നേതാക്കളോടും രാജിവെക്കാൻ ആവശ്യപ്പെട്ടത് .
പൂമല: പറമ്പായി വേങ്ങശ്ശേരി അച്ചാമ്മ (84 ) അന്തരിച്ചു. സംസ്ക്കാരം തിങ്കൾ രാവിലെ 10ന് പറമ്പായി സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ അബ്രഹാം. മക്കൾ: സാറാക്കുട്ടി, ജോൺ, അന്നക്കുട്ടി, അല്ലി, ജോളി (രാജസ്ഥാൻ), ജോബി .മരുമക്കൾ: തങ്കച്ചൻ, ഷീല, മാത്യു, പത്രോസ്, സണ്ണി, സിന്ധ്യ.
അപകടത്തിൽ ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു.ശക്തൻ നഗറിൽ ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു അപകടം.തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു കെഎസ്ആർടിസിയുടെ ലോഫ്ലോർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ആരുടെയും പരിക്ക് ഗുരുതരമല്ല.
മഞ്ഞപിത്തം ബാധിച്ച് യുവതി മരിച്ചു തെക്കുംകര സ്വദേശിയായ പാലിശ്ശേരി വീട്ടിൽ ഷീജ (44) യാണ് മരിച്ചത് ഭർത്താവിനോടൊപ്പം വിദേശത്ത് താമസിക്കുകയായിരുന്നു ഷീജ കഴിഞ്ഞ രണ്ടാഴ്ച മുൻപാണ് തെക്കുംകരയിലെത്തിയത്.തുടർന്ന് തെക്കുംകര പഞ്ചായത്തിലെ വിവിധ വാർഡുകളിൽ പടർന്നുപിടിച്ച മഞ്ഞപിത്തം ബാധിക്കുകയായിരുന്നു തൃശ്ശൂർ മെഡിക്കൽ കോളേജിലും രോഗം മൂർച്ച തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സ തേടിയെങ്കിലും ഇന്ന് മരണപ്പെടുകയായിരുന്നു വിദ്യാർത്ഥികളായ രണ്ട് മക്കളുണ്ട് ഷീജക്ക്
Social Plugin