വടക്കാഞ്ചേരി റെയിൽവേസ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചനിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു


 ഇന്നലെ ( ഫെബ്രുവരി 13) ഉച്ചക്ക് രണ്ടു മണിയോടെയാണ് വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷൻ കുഴഞ്ഞുവീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സ്റ്റേഷൻ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി ആക്സ് ആംബുലൻസ്പ്രവർത്തകർ ഇയാളെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥരീകരിക്കുകയായിരുന്നു  മുള്ളൂർക്കര സ്വദേശി പടിഞ്ഞാറേ വെളുത്തേടത്ത് വീട്ടിൽ 63 വയസുള്ള മോഹനൻ എന്നു വിളിക്കുന്ന ശങ്കരനാരായണനാണ് മരിച്ചത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടുകൊടുത്തു.

വടക്കാഞ്ചേരി വാർത്തകളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DnITvd3MeBm2gtQQYDfTQa

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍